Beautiful Eyes: ഈ സുന്ദരിമാരുടെ കണ്ണുകളെ നിങ്ങളും പ്രണയിച്ചു പോകും...!!
ഐശ്വര്യ റായിയുടെ കണ്ണുകളുടെ നിറം നീലയാണ്
സുന്ദരമായ കണ്ണുകളുടെ കാര്യം പറയുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്നത് ഐശ്വര്യ റായിയുടെ ചിത്രമാണ്. ഐശ്വര്യ റായിയുടെ കണ്ണുകളെ കുറിച്ച് എന്ത് പറയാൻ കഴിയും. സൗന്ദര്യറാണി തന്‍റെകണ്‍പോളകൾ ഉയർത്തിയാൽ പിന്നെ മാന്ത്രികതായാണ്... ഐശ്വര്യ റായിയുടെ കണ്ണുകളാണ് ബോളിവുഡിൽ ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഐശ്വര്യയുടെ കണ്ണുകളുടെ നിറം നീലയാണ്, അത് താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.
കരിഷ്മ കപൂറിന്‍റെ കണ്ണുകളും മനോഹരമാണ്
തൊണ്ണൂറുകളിൽ കരിഷ്മ കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ സൗന്ദര്യത്തിനൊപ്പം കരിഷ്മയുടെ കണ്ണുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും കരിഷ്മയുടെ കണ്ണുകളുടെ ഭംഗി പരാമർശിക്കപ്പെടുന്നു. വളരെ സുന്ദരമായ കണ്ണുകളുടെ ഉടമയാണ് കരിഷ്മ.
സൗന്ദര്യം മാത്രമല്ല സുന്ദരമായ കണ്ണുകളുടെ ഉടമ കൂടിയാണ് ദീപിക പദുകോൺ ഷാരൂഖ് ഖാൻ മുതൽ രൺവീർ സിംഗ് വരെ ദീപിക പദുകോണിന്‍റെ സുന്ദരമായ കണ്ണുകളുടെ ആരാധകരിൽ ഉൾപ്പെടുന്നു. പലപ്പോഴും അധികം മേക്കപ്പില്ലാതെ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ദീപിക താരം തന്‍റെ കണ്ണുകളുടെ മേക്കപ്പിന് ശ്രദ്ധ നല്‍കുന്നു. താരത്തിന്‍റെ മനോഹരമായ കണ്ണുകള്‍ കഥാപാത്രങ്ങൾക്ക് പുതുജീവൻ പകരുന്നു
സോനാക്ഷി സിൻഹയുടെ കണ്ണുകൾ ആകര്‍ഷകം
സോനാക്ഷി സിൻഹയുടെ ആഴമേറിയ കണ്ണുകള്‍ ബോളിവുഡില്‍ ചര്‍ച്ചയാണ്. ആകര്‍ഷകമായ കണ്ണുകളുടെ ഉടമയാണ് സോനാക്ഷി സിന്‍ഹ
സ്നേഹ ഉള്ളലിന്‍റെ മനോഹരമായ കണ്ണുകൾ ഐശ്വര്യ റായിയോടുള്ള സാമ്യം കൊണ്ട് ബോളിവുഡി ല്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് സ്നേഹ ഉള്ളൽ. ഐശ്വര്യ റായിയുടെ തനിപ്പകർപ്പാണ് തരാമെന്നാണ് പറയപ്പെടുന്നത് മുഖ സാമ്യം മാത്രമല്ല, ആ കണ്ണുകളും... ആ കണ്ണുകളെക്കുറിച്ച് എന്താണ് പറയേണ്ടത്? ഏറെ പ്രശംസ പിടിച്ചുപറ്റിയ സ്നേഹ ഉള്ളലിന്‍റെ കണ്ണുകളും മനോഹരമാണ്.