മിന്നും ജയത്തിന് ശേഷം ജഗന്‍ മോഹന്‍ റെഡ്ഡി മോദിയെ കണ്ടപ്പോള്‍...
ആന്ധ്രപ്രദേശിലെ തിളക്കമാര്‍ന്ന തിരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
മോദിയെ പോന്നടയണിയിച്ചാണ് ജഗന്‍ തന്‍റെ സന്തോഷം പങ്കുവെച്ചത്.
ആന്ധ്രാപ്രദേശിന്‍റെ പ്രത്യേക പദവിയും സാമ്പത്തിക സഹായവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാക്കളായ വി.വിജയ സായ് റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കളും ജഗന്‍ മോഹനോപ്പം ഉണ്ടായിരുന്നു.