Zinc Rich Foods: ശരീരഭാരം കുറയ്ക്കണോ? സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ സമ്മർ ഡയറ്റിൽ ഉൾപ്പെടുത്താം
സ്വീറ്റ് കോൺ അഥവാ മധുര ചോളം സിങ്കിന്റെ മികച്ച ഉറവിടമാണ്. 100 ഗ്രാം മധുരചോളത്തിൽ 1.7 മുതൽ 3.5 മില്ലിഗ്രാം വരെ സിങ്ക് അടങ്ങിയിരിക്കുന്നു. വിളർച്ച നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
സ്ട്രോബെറിയിൽ വിറ്റാമിൻ സിയും സിങ്കും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം സ്ട്രോബെറിയിൽ 0.3 മില്ലിഗ്രാം സിങ്ക് അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സ്ട്രോബെറി മികച്ചതാണ്.
സോയാബീനിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഇവയിൽ ഓരോ 100 ഗ്രാമിലും 4.3 മില്ലി ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സോയാബീൻ.
സിങ്ക് അടങ്ങിയ പച്ചക്കറിയാണ് പീസ്. പീസിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങളും പീസിൽ അടങ്ങിയിട്ടുണ്ട്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ബ്ലാക്ക് ബെറിയിൽ വിറ്റാമിനുകൾ, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ബ്ലാക്ക് ബെറിയിൽ 0.2 മില്ലി ഗ്രാം സിങ്ക് അടങ്ങിയിരിക്കുന്നു.
വാഴപ്പഴത്തിൽ ഉയർന്ന അളവിൽ നാരുകളും സിങ്കും അടങ്ങിയിരിക്കുന്നു. ദിവസവും ഭക്ഷണത്തിൽ ഏത്തപ്പഴം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.