Budh Rise: കഷ്ടകാലം വണ്ടിവിളിച്ച് വരും, അത്രയ്ക്കും മോശം സമയം; ഈ രാശിക്കാർ ജാഗ്രത പാലിക്കണം
മേടം രാശിക്കാര്‍ക്ക് ദോഷഫലങ്ങളാകും ഈ കാലയളവിൽ ലഭിക്കുക. മേലുദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ സമ്മർദ്ദം ഉണ്ടാകുകയും അത് വലിയ പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യും. ബിസിനസിൽ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം.
ഇടവം രാശിക്കാര്‍ക്ക് ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറിലും പ്രതിസന്ധികൾ നേരിടേണ്ടതായി വരും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. സാമ്പത്തികം പ്രതിസന്ധിയുണ്ടാകും.
കര്‍ക്കടകം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ദോഷം ചെയ്യും. കരിയറിന്റെ കാര്യത്തിൽ ആശങ്കയുണ്ടാകാൻ ഇടയുണ്ട്. ജോലി സമ്മർദ്ദം കൂടും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ബിസിനസിലും നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.
മീനം രാശിക്കാര്‍ക്ക് ജീവിതത്തിൽ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസിൽ ശ്രദ്ധക്കുറവുണ്ടായാൽ നഷ്ടങ്ങളായിരിക്കും ഫലം. പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.