ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം വിപി സത്യന്‍റെ വേര്‍പാടിന് 14 വയസായെങ്കിലും ആരാധകരുടെ മനസ്സില്‍ ഇപ്പോഴും വിപി സത്യന്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
താരമായി ക്യാപ്റ്റനായി കോച്ചായി സെലക്ടറായി ഇന്ത്യന്‍ ഫുട്ബാളില്‍ നിറഞ്ഞ് നിന്ന സത്യനോട് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ നീതി പുലര്‍ത്തിയോ 
എന്ന ചോദ്യം ഉയരുകയാണ്.മരണാനന്തര ബഹുമതിയായി സത്യന് അര്‍ജുനാ അവാര്‍ഡ് നല്കണം എന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളായി.


COMMERCIAL BREAK
SCROLL TO CONTINUE READING

മരണാനന്തര ബഹുമതിയായി അര്‍ജുന അവാര്‍ഡ് നല്‍കിയ കീഴ്വഴക്കം ഗുസ്തി താരം കെഡി ജാദവിന് അര്‍ജുന നല്‍കിയത് ചൂണ്ടിക്കാട്ടി ആരാധകര്‍ കായിക ഭരണാധികാരികളെ 
ഓര്‍മിപ്പിക്കുന്നു,സത്യന്‍റെ ഭാര്യ അനിതാ സത്യന്‍ ഈ ആവശ്യം ഉന്നയിച്ച് കായിക മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.


Also Read;ലാലിഗ റയലിന് സ്വന്തം, തകർന്നടിഞ്ഞ് ബാഴ്സലോണ


ഇന്ത്യന്‍ ഫുട്ബാളില്‍ സത്യന് പകരക്കാരില്ലായിരുന്നു,ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ ആയിരുന്നു സത്യന്‍,
കേരളത്തിന് സന്തോഷ്‌ ട്രോഫി നേടി തന്ന സത്യന്‍,നാല് സാഫ് ഗെയിംസ് കളിച്ച ഏക മലയാളി ഫുട്ബാള്‍ താരം,ചെന്നൈയില്‍ 1995 സാഫ് ഗെയിംസില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ 
നായകന്‍,അഖിലേന്ത്യ ഫുട്ബാള്‍ അസോസിയേഷന്‍റെ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം നേടിയ താരം,മെര്‍ദേക്ക കപ്പില്‍ ദക്ഷിണ കൊറിയയെ പരാജയ പെടുത്തിയത് 
സത്യന്‍റെ ഗോളിലായിരുന്നു,ബഹ്റിന്‍,ദക്ഷിണ കൊറിയ,ലെബനന്‍,കാമറൂണ്‍ ടീമുകള്‍ക്കെതിരെ ഗോളടിച്ച അപൂര്‍വ റെക്കോര്‍ഡ് സത്യന് സ്വന്തം.സത്യന് ഫുട്ബാള്‍ ജീവനും 
ജീവിതവും ആയിരുന്നു,എന്നാല്‍ ഇപ്പോഴും നമ്മുടെ രാജ്യം സത്യനെ അര്‍ഹമായ അംഗീകാരങ്ങള്‍ നല്‍കിയോ എന്ന സംശയം നിലനില്‍ക്കുകയാണ്.