ബെംഗളൂരു: രണ്ടാം ട്വന്റി 20യില്‍ അപ്രതീക്ഷിത വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ  മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. രാത്രി 7ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് കളി.


COMMERCIAL BREAK
SCROLL TO CONTINUE READING

റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചി​ല്‍ ഏ​റ്റ​വും മി​ക​ച്ച പോ​രാ​ട്ട​ത്തോ​ടെ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടി​ലൂ​ടെ പ​ര​മ്പ​ര പി​ടി​ക്കാ​നാ​ണ് ഇ​രു​ടീ​മും ഇ​റ​ങ്ങു​ന്ന​ത്. ടെ​സ്റ്റി ലെ​യും (4-0), ഏ​ക​ദി​ന​ത്തി​ലെയും (2-1) ജ​യ​ത്തി​നു​ശേ​ഷം ട്വ​ന്‍റി- 20യി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്നു. 


എ​ന്നാ​ല്‍ അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ഞ്ഞ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ അ​പ്ര​തീ​ക്ഷി​ത ജ​യ​ത്തോ​ടെ തി​രി​ച്ചു​വ​ന്നു. ഇന്ന് ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. 


കഴിഞ്ഞ കളിയില്‍ അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയുടെ അപ്രതീക്ഷിത പ്രകടനമാണ് ഇന്ത്യക്ക് അഞ്ച് റണ്ണിന്റെ വിജയം സമ്മാനിച്ചത്. ഈ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ട് റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്. 


ബാറ്റിങ്ങ് നിര ഇനിയും മികച്ച ഫോമിലേക്കുയരാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. കഴിഞ്ഞ കളിയില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചന കാണിച്ചതാണ് ഇന്ത്യക്ക് ആശ്വാസം. എന്നാല്‍ യുവരാജ് സിങ്ങും സുരേഷ് റെയ്‌നയും കഴിഞ്ഞ രണ്ട് കളിലും തീര്‍ത്തും നിരാശപ്പെടുത്തി. 


ബൗളര്‍മാരില്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. കഴിഞ്ഞ കളിയില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുത നെഹ്‌റ തന്നെയായിരുക്കും ഇന്നും ഇന്ത്യന്‍ ആക്രമണം നയിക്കുക. ഒപ്പം ബുംറയും യുസ്‌വേന്ദ്ര ചാഹലും അമിത് മിശ്രയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും.


ഇം​ഗ്ലീ​ഷ് ബാ​റ്റ്‌​സ്മാ​ന്‍മാ​രെ​ല്ലാ​വ​രും ത​ന്നെ ഫോ​മി​ലാ​ണെ​ന്ന​താ​ണ് ഇ​യോ​ന്‍ മോ​ര്‍ഗ​ന് ആ​ശ്വാ​സം ന​ല്‍കു​ന്ന​ത്. അതുതന്നെയാണ് ഇംഗ്ലണ്ടിന്‍റെ കരുത്തും. ആ കരുത്തില്‍ ഇന്നത്തെ മൂന്നാം മത്സരം ജയിച്ച് ട്വന്റി 20 പരമ്പര സ്വന്തമാക്കുക എന്നതുമാത്രമാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. നേരത്തെ അവര്‍ ടെസ്റ്റ്, ഏകദിന പരമ്പകള്‍ ഇന്ത്യക്ക് അടിയറവെച്ചിരുന്നു.