India vs South Africa Test Series : ഏകദിന പരമ്പര പുരോഗമിക്കുമ്പോഴും ദക്ഷിണാഫ്രിക്കയ്ക്കെതിരയുള്ള ടെസ്റ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഉടൻ തന്നെ ദക്ഷിണാഫ്രിക്കയിലേക്കെത്തി ചേരും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യയുടെ അടുത്ത സീസണിന് ആരംഭം കുറിക്കുന്നത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെയാണ്. എന്നാൽ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിൽ തിരിച്ചടിയുണ്ടായിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്നും ഒരു താരവും കൂടി പിന്മാറിയിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ബിസിസിഐ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്നും പിന്മാറിയിരിക്കുന്നത്. സ്വകാര്യമായ ആവശ്യത്തെ മുൻനിർത്തിയാണ് ഇഷാൻ കിഷൻ പരമ്പരയിൽ നിന്നും മാറി നിൽക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. അതേസമയം സ്വകാര്യമായ ആവശ്യം എന്താണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വ്യക്കമാക്കിയില്ല. എന്നാൽ 25കാരനായ താരത്തിന്റെ വിവാഹമാണെന്നുള്ള അഭ്യുഹങ്ങളും നിലനിൽക്കുന്നുണ്ട്. ഇഷാന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എസ് ഭരത് ഇന്ത്യൻ ടീമിനൊപ്പം ചേരും.


ALSO READ : IND vs SA : കാര്യം നിസാരം; ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ


നേരത്തെ ഇന്ത്യയുടെ പ്രധാന ബോളറായ മുഹമ്മദ് ഷമിയും ടീമിനൊപ്പം ചേരില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. പരിക്കിനെ തുടർന്നാണ് ഷമിയെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും ഒഴിവാക്കിയത്. പരിക്ക് ഭേദമായെങ്കിലും ഫിറ്റ്നെസ് ഉറപ്പ് വരുത്താനാണ് ബിസിസിഐയുടെ ഈ തീരുമാനം. ഷമിയെ കൂടാതെ മറ്റൊരു ബോളറും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും പിന്മാറിയിരുന്നു. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന ദീപക് ചഹറാണ് പരമ്പരയിൽ നിന്നും പിന്മാറിയത്. താരത്തിന്റെ അസുഖം ബാധിച്ചതിനെ തുടർന്നാണ് ദീപക് ചഹർ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും പിന്മാറിയത്.


ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്


രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രെയസ് അയ്യർ, റുതുരാജ് ഗെയ്ക്വാദ്, കെ.എൽ രാഹുൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ കൃഷ്ണ, കെ എസ് ഭരത്


രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ളത്. ആദ്യ മത്സരം ഡിസംബർ 26ന് ആരംഭിക്കും. ടെസ്റ്റ് കൂടുതൽ പരിഗണന നൽകുന്നതിനായി ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലന സംഘം ഏകദിന പരമ്പരയിൽ നിന്നും വിട്ട് മാറി നിൽക്കുകയാണ്. പകരം ഇന്ത്യ എ ടീമിന്റെ കോച്ചിങ് സ്റ്റാഫുകളാണ് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന് പരിശീലനം നൽകുന്നത്. കൂടാതെ ആദ്യ ഏകദിനത്തിൽ പങ്കെടുത്തതിന് ശേഷം ശ്രെയസ് അയ്യരെ ടെസ്റ്റ് ടീമിനൊപ്പം ചേരുന്നതിനായി മറ്റ് രണ്ട് മത്സരങ്ങളിൽ നിന്നും ഒഴിവാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.