ദുബായ്: ഹെലികോപ്റ്ററില്‍ നിന്ന് ഹെലിപാഡിലേയ്ക്ക് അതിസാഹസികമായി ചാടുന്ന രാജ്യാന്തര കായിക താര൦ ക്രിസ് കൈലിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കടലിലെ വിസ്മയ സൗധമായ ബുര്‍ജ് അല്‍ അറബിന് മുകളിലെ ഹെലിപാഡിലേയ്ക്ക് സൈക്കിളില്‍ ചാടിയായിരുന്നു രാജ്യാന്തര കായിക താരത്തിന്‍റെ പ്രകടനം.


സൈക്കിളില്‍ ഡൈവി൦ഗ് റാംപിലേയ്ക്ക് കൃത്യമായി ചാടിച്ച ക്രിസ് സൈക്കിളില്‍ അതിവേഗം താഴേക്കു പാഞ്ഞും ഇടയ്ക്കിടെ അന്തരീക്ഷത്തില്‍ മലക്കം മറിഞ്ഞും പ്രകടനം നടത്തി. 



ബുര്‍ജ് അല്‍ അറബ് മുതല്‍ അബ്ര വരെ തുടര്‍ന്ന യാത്രയ്ക്കിടെ ദുബായ്യുടെ പ്രധാന കേന്ദ്രങ്ങളിലെ നടപ്പാതകളിലും മേല്‍ക്കൂരകളിലും ഒറ്റച്ചക്രത്തിലും കൈവിട്ടുമൊക്കെയാണ് കാഴ്ചക്കാരെ ക്രിസ് ഞെട്ടിച്ചത്. 


വാദിയിലെ വെള്ളച്ചാട്ടങ്ങള്‍, ലാമെര്‍ വാട്ടര്‍പാര്‍ക്ക്, ജുമൈറ ബീച്ച്, ദുബായ് ഫ്രെയിം എന്നിവിടങ്ങളിലും ബൈസിക്കിള്‍ മോട്ടോക്രോസ് താര൦ കൂടിയായ ക്രിസ് പ്രകടനം നടത്തി.


ബുര്‍ജ് അല്‍ അറബിലേക്ക് ചാടിയിറങ്ങി തീം പാര്‍ക്കിന്‍റെ ഇടവഴികളിലൂടെ നേരെ വച്ചുപിടിച്ചത് ബുര്‍ജ് ഖലീഫയിലേയ്ക്കായിരുന്നു. അവിടെ നിന്നും താഴേക്കിറങ്ങി നഗരത്തിരക്കിലൂടെ ദുബായ് ക്രീക്കിലെത്തിയ അദ്ദേഹം തീരത്തോടു ചേര്‍ന്നു വരുന്ന അബ്രയില്‍ കൂടി മലക്കം മറിഞ്ഞു.