ബെംഗളൂരു: ബെംഗളൂരു എഫ്‌സിക്ക് ചരിത്ര നേട്ടം. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്നു നടന്ന രണ്ടാം പാദ സെമിയില്‍ നിലവിലെ ജേതാക്കളായ മലേഷ്യന്‍ ക്ലബായ ജോഹര്‍ ദാറുല്‍ താസിമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ബെംഗളൂരു എഫ്.സി ചരിത്രം കുറിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ചരിത്രത്തിലേക്ക് ബെംഗളൂരു എഫ്‌സിയുടെ കുതിപ്പ്. സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളുകളാണ് ബെംഗളൂരു ജയത്തിലേയ്ക്ക് മുന്നേറിയത്. 41, 67 മിനിറ്റുകളിലായിരുന്ന ഛേത്രിയുടെ ഗോളുകള്‍. യുവാന്‍ അന്റോണിയോ ഒരു ഗോളും നേടി.


ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് ടൂര്‍ണമെന്റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-2ന്‍റെ ആധികാരിക വിജയവുമായാണ് ബെംഗളൂരു എഫ്‌സി കലാശക്കളിക്ക് യോഗ്യത നേടിയത്.