ന്യുഡല്‍ഹി:ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പാക്കിസ്ഥാന്‍ താരം ഷാഹിദ്
അഫ്രീദിയും തമ്മില്‍ കളിക്കളത്തില്‍ വലിയ ഏറ്റുമുട്ടല്‍ ആയിരുന്നു. വിരമിച്ച ശേഷവും ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമായി തന്നെ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്രീദിക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച ഗംഭീര്‍ സ്വന്തം പ്രായം പോലും ഓര്‍മയില്ലാത്തയാള്‍ക്ക് എങ്ങനെ എന്‍റെ റെക്കോര്‍ഡുകളൊക്കെ ഓര്‍മകാണും എന്ന് ചോദിച്ചു. അഫ്രീദിയെ ഒരു കാര്യം ഓര്‍മപ്പെടുത്താം. എന്ന് പറഞ്ഞ് കൊണ്ട്ഗംഭീര്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ 2007 ലെ ട്വന്റി 20 ലോകകപ്പ്‌ ഫൈനലില്‍ 54 പന്തില്‍ 75 റണ്‍സ് എടുത്തയാളാണ്.\\


ഗംഭീര്‍ അഫ്രിദി ഒരു പന്തില്‍ പൂജ്യം റണ്‍സ്,പ്രധാന പെട്ട ഒരു കാര്യം അന്ന് ഞങ്ങളാണ് കിരീടം നേടിയത്.ശരിയാണ്, നുണയന്‍മാരോടും വഞ്ചകരോടും അവസര വാദികളോടും എനിക്ക് സ്വന്തമായ നിലപാടുണ്ട്. ഗംഭീര്‍ വ്യക്തമാക്കുന്നു.


കൊറോണയെ ഉന്മൂലനം ചെയ്യാന്‍ നാവ് മുറിച്ച് യുവാവ്!!


 


2019 ല്‍ പുറത്തിറങ്ങിയ അഫ്രിദിയുടെ ആത്മകഥയിലെ ഗംഭീറിനെ വിമര്‍ശിക്കുന്ന ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന
സാഹചര്യത്തിലാണ് ഗംഭീര്‍ അഫ്രീദിയെ വിമര്‍ശിച്ചത്.


ഗംഭീറിന് വ്യക്തിത്വം ഇല്ലെന്നും എടുത്ത് പറയത്തക്ക റെക്കോര്‍ഡുകള്‍ ഒന്നും ഇല്ലെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ലെന്നും ഡോണ്‍ ബ്രാഡ്മാനും ജയിംസ് ബോണ്ടും ചേര്‍ന്ന പോലെയാണ് അയ്യാളുടെ ഭാവമെന്നും
അഫ്രീദിയുടെ ആത്മകഥയായ ഗയിം ചെയ്ഞ്ചറില്‍ പരാമര്‍ശമുണ്ട്.ഇതിനോടാണ് അഫ്രിദി രൂക്ഷമായി പ്രതികരിച്ചത്.