ധാക്ക: നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന ഭീകരരെ കൊന്നൊടുക്കിയ ദിനത്തില്‍ തന്നെ കളിക്കളത്തിലും ഇന്ത്യക്ക് വിജയം. അണ്ടര്‍ 18 ഏഷ്യാ കപ്പിന്‍റെ സെമി ഫൈനലില്‍ പാകിസ്താനെ തകര്‍ക്ക് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.ധാക്കയിലാണ് അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് പുരോഗമിക്കുന്നത്. സെമി ഫൈനലില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കളിയുടെ ഏഴാം മിനുട്ടില്‍ ശിവം ആനന്ദിന്‍റെ സ്‌ട്രൈക്കിലൂടെയാണ് ഇന്ത്യ ആദ്യ ലീഡ് നേടിയത്. ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്ബ് ഒരു ഗള്‍ കൂടി നേടി ഇന്ത്യ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതി തുടങ്ങിയപ്പോഴും പാകിസ്താന്‍ ടീം പ്രതിരോധത്തില്‍ തന്നെ ഊന്നുകയായിരുന്നു. ഇതോടെ കളി പൂര്‍ണ്ണമായും ഇന്ത്യയുടെ വരുതിയിലാക്കി. പാകിസ്താന് പന്ത് തൊടാന്‍ പോലും അവസരം നല്‍കാതെയായിരുന്നു ഇന്ത്യന്‍ കൗമാരക്കാരുടെ ആക്രമണം.


പാകിസ്താന്‍റെ എല്ലാ അത്മവിശ്വാസവും തകര്‍ത്തുകൊണ്ട് ഇന്ത്യ മൂന്നാമത്തെ ഗോളും നേടി. എന്നാല്‍ കളി അവസാനിക്കാന്‍ പത്ത് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ പാകിസ്താന്‍ ആശ്വാസ ഗോള്‍ നേടി. അംജദ് അലി ഖാന്‍ ആണ് പാകിസ്താന് വേണ്ടി ഗോള്‍ നേടിയത്. ഇന്ത്യക്ക് വേണ്ടി ശിവം ആനന്ദ്, ദില്ഡപ്രീത് സിങ്, നീലം സഞ്ജീപ് എന്നിവരാണ് ഗോള്‍ നേടിയത്. ഇന്ത്യന്‍ താരം കുന്‍വാര്‍ദില്‍രാജ് സിങ് ആണ് കളിയിലെ താരം.. വെള്ളിയാഴ്ച നടക്കുന്ന അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.