ഫിലാഡൽഫിയ: ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ് കപ്പിൽ ഫിലാഡൽഫിയയെ തകർത്തെറിഞ്ഞ് ഇന്റർ മയാമി ഫൈനലിൽ. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി തുടർച്ചയായ ആറാം മത്സരത്തിലും മയാമിയ്ക്ക് വേണ്ടി വല കുലുക്കി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മയാമിയുടെ വിജയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിർണായക മത്സരത്തിന്റെ 3-ാം മിനിട്ടിൾ തന്നെ മയാമി ഗോളടി തുടങ്ങി. ജോസഫ് മാർട്ടിനെസിന്റെ വകയായിരുന്നു ആദ്യ ഗോൾ. 20-ാം മിനിട്ടിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. മൈതാന മധ്യത്ത് നിന്ന് ജോസഫ് മാർട്ടിനെസ് നൽകിയ പാസ് സ്വീകരിച്ച മെസി അൽപ്പമൊന്ന് മുന്നോട്ട് കുതിച്ച ശേഷം നിലംപറ്റെ തൊടുത്ത ലോംഗ് റേഞ്ചർ ഫിലാഡൽഫിയയുടെ സ്ഥാനം തെറ്റി നിന്ന ഗോളിയെയും മറികടന്ന് വലയിലെത്തി. തന്റെ ഇടത് ഭാഗത്തേയ്ക്ക് മുഴുനീളൻ ഡൈവ് ചെയ്‌തെങ്കിലും മെസിയുടെ ഷോട്ടിനെ തടുക്കാൻ ഗോൾ കീപ്പർക്കായില്ല. 


ALSO READ: ഏകദിനത്തിൽ ആർക്കും ഔട്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ താരങ്ങൾ! അറിയുമോ ഇവരെ?


ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മയാമി ലീഡ് മൂന്നായി ഉയർത്തി. ജോർദി ആൽബയാണ് മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഫിലാഡൽഫിയ ഒരു ഗോൾ മടക്കി. 73-ാം മിനിട്ടിൽ അലജാന്ദ്രോ ബെഡോയയാണ് ഫിലാഡൽഫിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. 84-ാം മിനിട്ടിൽ ഡേവിഡ് റൂയിസ് മയാമിയ്ക്ക് വേണ്ടി നാലാം ഗോളും വലയിലാക്കി വിജയം ഉറപ്പാക്കി. 



മെസി ടീമിലെത്തിയതോടെ സട കുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ് ഇന്റർ മയാമി. മെസിയുടെ വരവിന് ശേഷം കളിച്ച ആറ് കളികളിലും മയാമി തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. മയാമിയ്ക്ക് വേണ്ടി 9-ാം ഗോളാണ് മെസി ഫിലാഡൽഫിയയ്ക്ക് എതിരെ സ്വന്തമാക്കിയത്. ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടമെന്ന സ്വപ്‌ന നേട്ടത്തിലേയ്ക്കാണ് മയാമിയെ മെസി മുന്നിൽ നിന്ന് നയിക്കുന്നത്. ലീഗ്‌സ് കപ്പിൽ ഫൈനലിലെത്തിയതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പിനും മയാമി യോഗ്യത നേടി. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോൺകകാഫ് കപ്പിന് മയാമി യോഗ്യത നേടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.