Vinesh Phogat: സ്നേഹ സമ്മാനം; വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്
പാനിപ്പത്തിലെ അജയ് പെഹല്‍വാന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട യുവാക്കൾ വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും നൽകുമെന്നാണ് പഞ്ചാബ് കേസരി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് കേസരി ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാനിപ്പത്തിലെ അജയ് പെഹല്‍വാന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട യുവാക്കളാണ് 11 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനോടൊപ്പം ഒരു ഗുസ്തി അക്കാദമി നിര്‍മ്മിക്കാന്‍ 2 ഏക്കര്‍ സ്ഥലം നല്‍കുമെന്നും റിപ്പോർട്ടുണ്ട്.
സമല്‍ഖയിലെ വിനേഷിന്റെ സ്ഥലവുമായി ചേര്‍ന്ന് ഒരു ഗുസ്തി അക്കാദമി തുടങ്ങാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ആഗോള തലത്തില്‍ മത്സരിക്കുവാൻ അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അന്യായ നടപടികളിൽ നിന്ന് അവരെ സ്വതന്ത്രരാക്കുന്നതിനും വേണ്ടി വിനേഷ് സ്വന്തമായി ഒരു അക്കാദമി തുടങ്ങണമെന്നാണ് അവരുടെ വിശ്വാസം.
അതേസമയം ഒളിമ്പിക് ഗുസ്തിയില്‍ വെള്ളി മെഡല്‍ നല്‍കണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. മൂന്നാം തവണയാണ് വിധിപറയുന്നത് മാറ്റുന്നത്. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയാണ് കേസ് ഓഗസ്റ്റ് 16ലേക്ക് മാറ്റിയത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിര്‍ കക്ഷികള്‍. വിധി മാറ്റിയ പശ്ചാതലത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനവും മാറ്റി വച്ചു.
2024 പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കീലോഗ്രാം ഫ്രീസ്റ്റൈലിൽ ഫൈനല്‍ കടന്ന താരം 100 ഗ്രാം അമിതഭാരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കപ്പെട്ടത്. തുടര്‍ന്ന് ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്നും താരം അറിയിച്ചു.
മത്സരത്തിൽ യുഎസ് താരം സാറ ഹില്‍ഡെബ്രാന്‍ഡ് സ്വര്‍ണം നേടി. ക്യൂബയുടെ യൂസ്‌നീലിസ് ഗുസ്മാനായിരുന്നു എതിരാളി. സെമിയില്‍ വിനേഷിനോട് പരാജയപ്പെട്ട ഗുസ്മാൻ അയോഗ്യതയ്ക്ക് ശേഷം ഫൈനലിൽ സ്ഥാനം പിടിക്കുകയായിരുന്നു.
പുറത്താക്കലിന് പിന്നാലെ ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭാര വാഹികളെ അയോഗ്യരാക്കണമെന്നും കാട്ടിയാണ് വിനേഷും ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്ക് എന്നിവരും കോടതിയെ സമീപിച്ചത്. ഒളിംപിക് വില്ലേജില്ലെത്തിയ പ്രസിഡന്റ് സഞ്ജയ് സിങിനെതിരെയും ആരോപണം ഉയർത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.