ദുബായ്: Asia Cup 2022: പതിനഞ്ചാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് കൊടിയേറ്റം. ഉദ്‌ഘാടന മത്സരം ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് നടക്കുന്നത്. കളി തുടങ്ങുക ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ്. ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെയാണ്.  ഫൈനൽ സെപ്റ്റംബർ 11 ന് ദുബായിൽ വച്ചാണ് നടക്കുന്നത്.  ഏഷ്യാ കപ്പിന്‍റെ പോരാട്ട കാഴ്ചകളാകും ഇനിയുള്ള രണ്ടാഴ്ച യുഎഇയിലെ ചർച്ചാ വിഷയം.  ടൂർണമെന്റിൽ ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് കുതിക്കാൻ തയ്യാറിയിരിക്കുന്നത്. ഇതിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പിലും ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനും ബി ഗ്രൂപ്പിലും ആണ് വരുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലേക്കെത്തും. സെപ്തംബര്‍ മൂന്ന് മുതല്‍ ആരംഭിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഒന്‍പതാം തീയതി അവസാനിക്കും.മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഫൈനലിലെത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മിന്നും നേട്ടവുമായി നീരജ് ചോപ്രയുടെ തിരിച്ചുവരവ്; ഡയമണ്ട് ലീഗിൽ സ്വർണം


കൂട്ടത്തിലെ കരുത്തർ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ തന്നെയാണ്.  2018 ലെ ഫൈനൽ വിജയിച്ച ഇന്ത്യ ഏറ്റവും കൂടുതൽ ഏഷ്യ കപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള ചമ്പ്യന്മാരാണ്. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സൂര്യകുമാർ യാദവും റിഷഭ് പന്തും അടങ്ങിയ ബാറ്റിംഗ് നിരയിൽ ഇന്ത്യ ശക്തമാണ്. ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി വിരാട് കോലിക്ക് ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാകുമിത്. പേസര്‍ ജസ്പ്രീത് ബുമ്ര ടീമിൽ ഇല്ലാത്തത് ബൗളിംഗിന്‍റെ മാറ്റ് അൽപ്പം കുറച്ചേക്കാം.  പാക്കിസ്ഥാനെ നയിക്കുന്നത് ബാബർ അസമാണ്. പരിക്കേറ്റ ഷഹീൻ ഷാ അഫ്രീദി ഇല്ലാത്തത് ടീമിന് തിരിച്ചടിയായേക്കും. ക്വാളിഫയർ റൗണ്ടിലെ അട്ടിമറി ജയത്തോടെ എത്തിയ ഹോംങ്കോംഗ് വിജയ പ്രതീക്ഷയിലാണ് എങ്കിലും ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിൽ നിന്ന് സൂപ്പർ ഫോർ യോഗ്യത സ്വപ്നം കാണാവുന്നതിലും അപ്പുറമാണ് എന്നതാണ് മറ്റൊരു സത്യം.


Also Read: ഭീമൻ പല്ലികൾ നടുറോഡിൽ മുഖാമുഖം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


ബി ഗ്രൂപ്പിൽ നിന്ന് ആരൊക്കെ സൂപ്പർ ഫോറിലെത്തുമെന്നത് പ്രവചിക്കാൻ കഴിയാത്ത കാര്യമാണ്. ഏറെക്കുറെ തുല്യശക്തികളാണ് മൂന്ന് ടീമും. പഴയ പ്രതാപത്തിന്‍റെ നിഴൽ പോലുമാകാൻ ലങ്കക്ക് കഴിയുന്നില്ലെങ്കിലും ദാസുൻ ശനകയും കൂട്ടരും മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകളുടെ കൂടാരമാണ് അഫ്ഗാനിസ്ഥാൻ. നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഷാക്കിബ് അൽ ഹസന്‍റെ പിൻബലത്തിലാണ് ബംഗ്ലദേശ് പോരാട്ടത്തിനിറങ്ങുന്നത്.  മത്സരങ്ങൾ തത്സമയം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ കാണാൻ കഴിയും. ആദ്യം ടൂർണമെന്റിന്റെ വേദിയായി ശ്രീലങ്കയെയായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ശേഷം ലങ്കയുടെസാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളെ തുടർന്ന് വേദി യുഎഇലേക്ക് മാറ്റുകയായിരുന്നു.  പാക്കിസ്ഥാനെതിരെ ആഗസ്റ്റ് 28 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശേഷം ആഫാസ്റ്റ് 31 ന് ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും. ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ക്കും വേദിയാവുക ദുബായ് ക്രിക്കറ്റ് സേറ്റഡിയമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.