India vs Sri Lanka Asia Cup 2023 Final Live : അഞ്ച് വർഷത്തെ കിരീട വരൾച്ചയ്ക്ക് തടയിടാൻ ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയുമായി ഏറ്റമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനൽ മത്സരം. 2018ന് ഒരു കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ജയത്തിൽ കുറഞ്ഞതൊന്നും ശ്രീലങ്കയ്ക്കെതിരെ ലങ്കയുടെ മണ്ണിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. കൊളംബോയിൽ ഏറ്റമുട്ടുന്ന ഇരു ടീമുകളിൽ മുൻതൂക്കം രോഹിത് ശർമ നയിക്കിന്ന ഇന്ത്യക്ക് തന്നെയാണ്. ടൂർണമെന്റിൽ ഇതിന് മുമ്പ് ഇരു ടീമും നേർക്കുനേരെത്തിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. അതേസമയം രസംകൊല്ലിയായി മഴയെത്തിയേക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എപ്പോഴാണ് ഇന്ത്യ-ശ്രീലങ്ക മത്സരം?


ഇന്ന് ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് മത്സരം. 2.30ന് ടോസ് ഇടും


ALSO READ : Sanju Samson: സ്‌കൈ വീണ്ടും പരാജയം, സഞ്ജുവിനെ പിന്തുണയ്ക്കുന്നില്ല; രോഹിത്തിനെ വിമര്‍ശിച്ച് ആരാധകര്‍


മത്സരം എവിടെ വെച്ച്?


കൊളംബോ ആ പ്രേമദാസ രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ചാണ്  ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടുക.


ഇന്ത്യ-ശ്രീലങ്ക മത്സരം എവിടെ കാണാം?


സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യയിൽ ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സംപ്രേഷണവകാശം. സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിജിറ്റൽ (ഓൺലൈൻ) സംപ്രേഷണവും നടത്തും


ഇന്ത്യ, ശ്രീലങ്ക സ്ക്വാഡ്


ഇന്ത്യ - രോഹിത് ശർമ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ കൃഷണ, സഞ്ജു സഞ്ജു സാംസൺ (റിസർവ്)


ശ്രീലങ്ക - പാതും നിസ്സാങ്ക, ദിമുത്ത് കരുണരത്ന, കുശാൻ മെൻഡിസ്, സദീര സമാരവിക്രാമാ, ചാരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദാസുൺ ഷാനക, ദുനിത് വെല്ലലാഗെ, മഹീഷ തീക്ഷണ, കാസുൺ രജിത, മതീഷ പതിരണ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.