തിരുവനന്തപുരം :  വിവാദങ്ങൾക്ക് അവാസനം കുറിച്ച് ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ പാരിതോഷികമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് 12.5 ലക്ഷം രൂപയുമാണ് സർക്കാർ പാരിതോഷികമായി നൽകുക. മുൻവർഷങ്ങളെക്കാൾ തുകയിൽ 25% സമ്മാന തുകയിൽ സർക്കാർ വർധനവ് വരുത്തിട്ടുണ്ട്. ഇന്ന് ചേർന്ന് മന്ത്രിസഭ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നാളെ നടക്കുന്നതിന് മുന്നോടിയായിട്ടാണ് സർക്കാരിന്റെ പ്രഖ്യാപനം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും മെഡൽ ജേതാക്കളെ ഫോണിൽ പോലും വിളിച്ച് ആംശസ അറിയിച്ചിട്ടില്ലയെന്ന് കായകിതാരങ്ങൾ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നതും വിവാദമായിരുന്നു. ഇതെ തുടർന്ന് പല താരങ്ങളും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളുടെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു. ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് താരങ്ങളായ എല്‍ദോസ് പോള്‍,അബ്ദുള്ള അബൂബക്കര്‍ തുടങ്ങിയവരാണ് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കായിക താരങ്ങളെ സർക്കാർ അവഗണിക്കുന്നതിനെതിരെ ഹോക്കി താരം പി ആർ ശ്രീജേഷും രംഗത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.