Asian Games 2023 : ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത്; ആകെ സ്വർണനേട്ടം ആറായി
Asian Games 2023 India Medal Tally : പത്ത് മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിലാണ് ഇന്ത്യ ഹാങ്ചോ എഷ്യൻ ഗെയിംസിൽ ആറാം സ്വർണം നേടിയത്
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ആറായി. പുരുഷന്മാരുടെ പത്ത് മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. സരബ്ജോട്ട് സിങ്. അർജുൻ സിങ് ചീമ, ശിവ നർവാൾ എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ഹങ്ചോയിൽ ഇന്ത്യക്ക് ആറാം സ്വർണം നേടി നൽകിയത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സുവർണനേട്ടം. ഷൂട്ടിങ്ങിൽ മാത്രമായി ഇന്ത്യ നേടുന്ന നാലമത്തെ സ്വർണമാണിത്. ഷൂട്ടിങ്ങിൽ ആകെ 13 മെഡലുകളാണ് ഇന്ത്യ നേടിയിരിക്കുന്നത്.
ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറ് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലം എന്നിങ്ങിനെ 24 ആയി ഉയർന്നു. ഷൂട്ടിങ്ങിലെ സ്വർണ നേട്ടത്തിനൊപ്പം വുഷുവിൽ ഇന്ത്യയിൽ വെള്ളി സ്വന്തമാക്കി. വനിതകളുടെ 60 കിലോ വിഭാഗത്തിൽ റോഷിബിന ദേവിയാണ് ഇന്ത്യക്കായി വെള്ളഇ നേടിയത്.
ALSO READ : Asian Games 2023 : റിക്കോർഡിട്ട് സിഫ്ത്; ഹാങ്ചോയിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം
മെഡൽ പ്രതീക്ഷയുമായി ഇന്ത്യക്ക് ഇന്ന് രണ്ട് ഫൈനലാണുള്ളത്. വനിതകളുടെ ജിംനാസ്റ്റികിലും പുരുഷന്മാരുടെ അശ്വാഭ്യസത്തിൽ ടീം ഇനത്തിലുമാണ് ഇന്ത്യ ഇന്ന് മെഡൽ പ്രതീക്ഷയുമായി ഇറങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.