Asian Mountain Bike Cycling Championship : ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ്; ആദ്യ സംഘം നാളെയെത്തും
Asian Mountain Bike Cycling Championship 2023 : തിരുവനനതപുരം പൊന്മുടിയിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം : പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന 28-ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ്ങ് ചാംപ്യന്‍ഷില്‍ പങ്കെടുക്കുന്ന ആദ്യ ടീം നാളെ ഒക്ടോബർ 17ന് എത്തും. ചൈനീസ് ടീമിലെ രണ്ടുപേരാണ് നാളെ ചൊവ്വാഴ്ച രാത്രി 10 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എസ്‌ക്യൂ 8416 വിമാനത്തിലാണ് ടീം എത്തുന്നത്. ഈ മാസം 26 മുതല്‍ 29 വരെ പൊന്മുടിയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.
16 റൈഡേഴ്‌സും ഒമ്പത് ഒഫീഷ്യലുകളുമടക്കം 25 പേരുടെ ടീമുമായാണ് ചൈന ചാമ്പ്യൻഷിപ്പിനായി എത്തുന്നത്. ചൈനീസ് ടീമിലെ ശേഷിക്കുന്ന 23 പേർ 19ന് രാത്രി 10 മണിക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സംഘത്തെ കേരള സൈക്ലിങ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. 15 പേരടങ്ങുന്ന കൊറിയയില്‍ നിന്നുള്ള ടീം 21ന് തിരുവനന്തപുരത്തെത്തും.
20ലേറെ രാജ്യങ്ങള്‍ ഇതിനോടകം ചാമ്പ്യൻഷിപ്പിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 23,24,25 തിയതികളിലായി മുഴുവന്‍ ടീമുകളും, ചാംപ്യന്‍ഷിപ്പ് നിയന്ത്രിക്കുന്ന ഒഫിഷ്യലുകളും തലസ്ഥാനത്തെത്തും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്നവർക്ക് നഗരത്തിലെ ഹോട്ടലുകളിലാണ് താമസ സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. കോൺവോയ് അടിസ്ഥാനത്തിൽ പോലീസ് സുരക്ഷയോടെയാണ് മത്സരത്തിനും പരിശീലനത്തിനുമായി ടീമുകളെ പൊന്മുടിയിൽ എത്തിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.