തിരുവനന്തപുരം:  28ആമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. ചാമ്പ്യൻഷിപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഡ്വഞ്ചർ സ്പോർട്സിനും അഡ്വഞ്ചർ ടൂറിസത്തിനും മികച്ച സാധ്യതകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണ് കേരളത്തിന്റേതെന്നും ആ സാധ്യതയെ ഉയർത്തിക്കാട്ടാനുള്ള വേദിയാണ് ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചാമ്പ്യൻഷിപ്പിന് ആതിഥ്യംവഹിക്കാൻ സാധിച്ചതിൽ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹസിക സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ചാമ്പ്യൻഷിപ് 2024 ജനുവരിയോടെ പുണരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളോടെയാണ് ഉദ്ഘാടനചടങ്ങ് ആരംഭിച്ചത്.രാവിലെ 9 മണിക്ക് പൊന്മുടിയിലെ ചാമ്പ്യൻഷിപ് വേദിയിൽ ടൂറിസം,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും.  ക്രോസ് കൺട്രി, ഡൗൺഹിൽ മത്സരങ്ങളുടെ പരിശീലന മത്സരങ്ങളാണ് ആദ്യം.


ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസമായ ഇന്ന് ക്രോസ് കൺട്രി റിലെ മത്സരങ്ങളുടെ ഫൈനലുകളാണ് പ്രധാന ആകർഷണം. രാവിലെ 11 മുതൽ രണ്ടുമണിവരെയാണ് ഫൈനൽ മത്സരങ്ങൾ. ഫൈനൽ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനത്തോടെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിക്കും. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസമായ നാളെ  പുരുഷന്മാരുടെയും വനിതകളുടെയും എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ നടക്കും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.