ടെന്നീസ് കോർട്ടിലെ വെളുത്ത വസ്ത്രം വീണ്ടും ചർച്ചയാവുന്നു
വിംബിൾടണ്‍ ടെന്നീസ് കോർട്ടിൽ ആർത്തവം ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ്
മാനസികമായും ശാരീരകമായും സ്ത്രീകൾ തളർന്നുപോകുന്ന ദിനങ്ങളാണ് ആർത്തവനാളുകൾ . ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മൂഡ് സ്വിങ്സും പല സ്ത്രീകളും നേരിടേണ്ടിവരുന്നു . കായിക താരങ്ങളെ സംബന്ധിച്ച ഇത്തരം ദിനങ്ങൾ വളരെ പ്രയാസപ്പെട്ടതാണ് . വിംബിൾടണ്‍ ടെന്നീസ് കോർട്ടിൽ ആർത്തവം ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ് . മത്സര നിയമപ്രകാരം വെളുത്ത വസ്ത്രങ്ങളാണ് മത്സരത്തിനിറങ്ങുമ്പോൾ ധരിക്കേണ്ടത് .
എന്നാൽ പിരീഡ്സ് ആയിരിക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച് എങ്ങനെ കളികളത്തിലിറങ്ങും എന്നാണ് താരങ്ങൾക്കിടയിൽ ഉയരുന്ന ചോദ്യം . ഇതിനെതിരെ ചില താരങ്ങളും രംഗത്തെത്തി . ചൈനീസ് താരം ക്യുൻവെൻ സാങാണ് ഈ ചർച്ചയ്ക് തുടക്കം കുറിച്ചത് . ഫ്രഞ്ച് ഓപ്പണിൽ ഇഗാ സ്വിയാറ്റെകുമായുള്ള മത്സരത്തിന് ശേഷം തന്റെ പ്രകടനം മോശമാകാൻ കാരണം ആർത്തവസമയത്തെ വേദനയായിരുന്നുവെന്ന് ക്യുൻവെൻ വ്യക്തമാക്കുന്നു . ഇതിന് പിന്നാലെയാണ് വെള്ള വസ്ത്രം ഇപ്പോൾ ചർച്ചയാവുന്നത് .
വിംബിൾടൺ കോർട്ടിലെ വെളുത്ത വസ്ത്രങ്ങൾക്ക് പിന്നിൽ പാരമ്പര്യം മാത്രമാണ് കാരണമായിട്ടുള്ളത് . ഇത് പുരുഷന്മാരെ കൂടി ബാധിക്കുന്ന ഒരു പാരമ്പര്യമായിരുന്നെങ്കിൽ നിലനിൽക്കില്ലായിരുന്നുവെന്നും താരങ്ങൾ പറയുന്നു .വനിതാ താരങ്ങൾക്ക് മത്സരത്തിനടയിൽ ലഭിക്കുന്ന കുറഞ്ഞ ടോയ്ലറ്റ് ബ്രേക്ക് സമയത്തേയും ചോദ്യം ചെയ്യുന്നുണ്ട് .
വിംബിൾടൺ സമയത്ത് പിരീഡ്സ് ആകരുതേ എന്ന് എല്ലാ വർഷവും പ്രാർഥിക്കാറുണ്ടെന്നായിരുന്നു റിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് ജേത്രി മോണിക്ക പ്യൂഗിന്റെ പ്രസ്താവന .
ഒരിക്കൽ ആർത്തവപ്രശ്നം കാരണം കളിക്കിടയിൽ കോർട്ട് വിടേണ്ടിവന്നു . എന്റെ വെളുത്ത വസ്ത്രത്തില്‍ പതിഞ്ഞ രക്തക്കറകൾ ഫോട്ടോയിലൂടെ പുറത്തുവരുമോ എന്ന ഭയത്തിലൂടെയാണ് കുറച്ച് ദിവസം കടന്നു പോയത്- ബ്രിട്ടൻ താരം ഹെതർ വാടസണ്‍ അനുഭവം പങ്കുവെക്കുന്നു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...