Australia vs West Indies Gabba Test Highlights : ഗാബ ടെസ്റ്റിൽ ആതിഥേയരായ ഓസ്ട്രേലിയയെ എട്ട് റൺസിന് അട്ടിമറിച്ച് വെസ്റ്റ് ഇൻഡീസ്. രണ്ടാം ഇന്നിങ്സിൽ വിൻഡീസ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ആതിഥേയർ 207ന് പുറത്തായി. 27 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ വെസ്റ്റ് ഇൻഡീസ് നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണ് ഇന്ന് ഗാബയിൽ കുറിച്ചത്. രണ്ടാം ഇന്നിങ്സിൽ ഷമാർ ജോസഫിന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് കംഗാരുക്കളെ തകർത്തത്. ഓപ്പണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് 91 റൺസെടുത്ത് അവസാനം  വരെ പ്രതിരോധിച്ചെങ്കിലും ഓസീസിന്റെ മുൻ നായകന് പിന്തുണയുമായി മറ്റൊരു താരം ഉണ്ടായിരുന്നില്ല. ജയത്തോടെ വിൻഡീസ് രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനില പിടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കവം ഹോഡ്ജ്, ജോഷ്വ ഡാ സിൽവ, കെവിൻ സിൻക്ലെയർ എന്നിവർ അർധ സെഞ്ചുറിയുടെ മികവിൽ ആദ്യ ഇന്നിങ്സിൽ വിൻഡീസ് 311 റൺസെടുക്കുകയായിരുന്നു. ആതിഥേയർക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റുകൾ സ്വന്തമാക്കി. ജോഷ് ഹെസ്സൽവുഡും നഥാൻ ലിയോണും രണ്ട് വിക്കറ്റുകൾ വീതം നേടി.


ALSO READ : IND vs ENG : ഹൈദരാബാദിൽ പോപ്പിന്റെ പ്രതിരോധം; ഇംഗ്ലണ്ടിന്റെ ലീഡ് 100 കടന്നു



ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഓപ്പണർ ഉസ്മാൻ ഖവാജ, അലക്സ് കാരി, ക്യാപ്റ്റൻ പാറ്റ് കുമിൻസ് എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിൽ 289 റൺസെടുത്ത ഡിക്ലെയർ ചെയ്യുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് കുമിൻസ് ഓസീസിന്റെ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നത്. വിൻഡീസിന് വേണ്ടി ആദ്യ ഇന്നിങ്സിൽ അൽസാരി ജോസഫ് നാലും കെമാർ റോച്ച് മൂന്നും വിക്കറ്റുകൾ വീതം വീഴ്ത്തി. ഷമാർ ജോസഫും കെവിൻ സിൻക്ലയറുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്.


പ്രതീക്ഷിച്ചത് പോലെ രണ്ടാം ഇന്നിങ്സിൽ 22 റൺസിന്റെ ലീഡുമായി ഇറങ്ങിയ സന്ദർശകരെ ഓസീസ് ബോളർമാർ 193 റൺസിന് പുറത്താക്കി. രണ്ടാം ഇന്നിങ്സിൽ 193 റൺസെടുത്ത വിൻഡീസ് ഓസ്ട്രേലിയയ്ക്ക് മുന്നിൽ 216 റൺസ് വിജയലക്ഷ്യം ഉയർത്തി. ഓസീസിന് വേണ്ടി ഹെസ്സൽവുഡും ലിയോണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. സ്റ്റാർക്കും കാമറൂൺ ഗ്രീനുമാണ് ബാക്കി വിക്കറ്റുകൾ സ്വന്തമാക്കിയത്.


എന്നാൽ ചെറിയ വിജയലക്ഷ്യമെന്ന അമിത ആത്മവിശ്വാസത്തിൽ ഇറങ്ങിയ ആതിഥേയർക്ക് തെറ്റുപറ്റി. കംഗാരുക്കൾ വില കുറച്ച് കണ്ട വിൻഡീസിന്റെ ബോളിങ് ആക്രമണമായിരുന്നു ഇന്ന് നാലാം ദിനം ഗാബ സാക്ഷ്യം വഹിച്ചത്. രണ്ടാം ഇന്നിങ്സിൽ യുവതാരം ഷമാർ നേടിയ ഏഴ് വിക്കറ്റാണ് ഓസീസിന്റെ ഓവർ കോൺഫിഡൻസിനെ തകർത്തത്. 91 റൺസെടുത്ത സ്മിത്ത് ഇന്നിങ്സിന്റെ തുടക്കം  മുതൽ ക്രീസിൽ ഉണ്ടായിരുന്നെങ്കിലും മറ്റൊരു താരത്തിന്റെ പിന്തുണ ഓസീസ് ഓപ്പണർക്ക് ലഭിച്ചില്ല. അൽസാരി ജോസഫ് രണ്ടും ജസ്റ്റിൻ ഗ്രീവ്സ്  ഒന്നും വീതം വിക്കറ്റുകൾ വീഴ്ത്തി.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.