Australian Open 2023 : `പ്രായവും സ്വകാര്യ പ്രശ്നങ്ങളും തളർത്തില്ല` ;സാനിയ മിർസ-ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ
Australian Open Sania Mirza Rohan Bopanna : യുഎസ് യുകെ സഖ്യത്തെ ടൈ ബ്രേക്കിൽ തോൽപ്പിച്ചാണ് സാനിയയും രോഹനും ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. അമേരിക്കൻ ബ്രിട്ടീഷ് സഖ്യമായ നീൽ ഷുപ്സ്കി-ഡെസിറെ ക്രവാഷിക്കിനെയാണ് സെമിയിൽ സാനിയയും രോഹനും ചേർന്ന് തോൽപ്പിച്ചത്. മത്സരം ടൈ ബ്രേക്കിൽ കടന്നാണ് ഇന്ത്യൻ സഖ്യം ടൂർണമെന്റിലെ മൂന്നാം സീഡ് താരങ്ങളെ തോൽപ്പിച്ചത്. സ്കോർ 7-6, 6-7, 10-6.
വാശിയേറിയ പോരാട്ടമാണ് ഇരു സഖ്യവും പുറത്തെടുത്തത്. ആദ്യ സെറ്റ് സാനിയയും രോഹനും 7-6ന് പിടിച്ചെടുത്തപ്പോൾ രണ്ടാം സെറ്റ് അതേ സ്കോറിൽ യുഎസ്-യുകെ സഖ്യം സ്വന്തമാക്കുകയായിരുന്നു. നിർണായക മൂന്നാം സെറ്റിലും പോരാട്ടം കനത്തപ്പോൾ മത്സരം ടൈ ബ്രേക്കിലേക്ക് പോയി. 10-6ന് വ്യക്തമായ ആധിപത്യം സൃഷ്ടിച്ചാണ് ഇന്ത്യൻ സഖ്യം ടൈ ബ്രേക്കിലൂടെ ഫൈനലിലേക്ക് ഇടം നേടിയത്. സാനിയ്ക്ക് 36 വയസും ബൊപ്പണ്ണയ്ക്ക് 42 വയസുമാണുള്ളത്. ഇരുവരും തോൽപ്പിച്ചത് 33-ും 29-ും വയസ് പ്രായമുള്ള താരങ്ങളെ
ക്വാർട്ടറിൽ ലത്വിയ സ്പാനിഷ് സഖ്യത്തെ വോക്ക് ഓവറിലൂടെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ടൂർണമെന്റിന്റെ സെമിയിലേക്ക് പ്രവേശിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ഓസ്ട്രേലിയൻ സഖ്യമായ ഗാഡെക്കിയും പോൾമാൻസും ബ്രസീലയൻ സഖ്യമായ സ്റ്റെഫാനി-മാറ്റോസിനെ നേരിടും. രണ്ടാം സെമിയിലെ ജേതാക്കളുമായി സാനിയയും രോഹനും ജനുവരി 28ന് ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.
അതേസമയം ടൂർണമെന്റിന് മുന്നോടിയായി സാനിയ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. സ്വകാര്യ ജീവതത്തിലെ പ്രശ്നങ്ങളും കൂടുതൽ സമയം മകന് വേണ്ടി ചലവഴിക്കാനായിട്ടുമാണ് താരം തന്റെ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാനിയയുടെ ഭർത്താവ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്ക് ഒരു പാക് നടിയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...