ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സിൽ (Tokyo Paralympics) ഇന്ത്യക്ക് ആദ്യ സ്വർണം (Gold). ഒളിമ്പിക്സിന് (Olympics) പിന്നാലെ ടോക്കിയോ പാരാലിമ്പിക്സിലും ഉജ്വല പ്രകടനമാണ് തുടരുകയാണ് ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് (Avani Lekhara) സ്വര്‍ണം നേടിയത്. ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലും ഷൂട്ടിങ്ങിലെ (Shooting) ആദ്യ മെഡലുമാണിത്. ഷൂട്ടിങ് റേഞ്ചിൽ ലോക റെക്കോഡോടെയാണ് അവനി ലെഖാരയുടെ സുവ‌ർണ നേട്ടം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാരാലിംപിക്സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോഡും അവനി സ്വന്തമാക്കി. ഫൈനലിൽ 249.6 സ്കോർ നേടിയ അവനി ലോക റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വർണം കരസ്ഥമാക്കിയത്. 248.9 സ്കോർ നേടിയ ചൈനീസ് താരം കുയിപിങ് ഷാങ്കിനാണ് വെള്ളി മെഡൽ. 2018ൽ 249.6 സ്കോറോടെ ലോക റെക്കോർഡ് സ്ഥാപിച്ച യുക്രെയിന്റെ ഇരിനയെയാണ് ടോക്കിയോയിൽ അവനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. വെങ്കലം നേടിയ ഇരിന ഷെറ്റ്നിക് 227.5 സ്കോറാണ് നേടിയത്. അവനി ലൊഖാരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. ഇന്ത്യന്‍ കായികരംഗത്തിന് പ്രത്യേക നിമിഷമാണിതെന്ന് അഭിനന്ദന സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 


Also Read: Tokyo Paralympics 2020 : ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേട്ടം, ടേബിൾ ടെന്നിസിൽ Bhavinaben Patel വെള്ളി സ്വന്തമാക്കി


621.7 സ്കോർ നേടിയ അവനി ഏഴാം സ്ഥാനക്കാരിയായാണ് ഫൈനലിന് യോഗ്യത നേടിയത്. എന്നാൽ പിന്നീട് മികവിലേക്കുയർന്ന അവനി മെഡൽ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. പാരാലിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വ‌‌ർണം നേടുന്ന നാലാമത്തെ താരമാണ് അവനി. 1972 -ൽ നീന്തൽ താരം മുർളികാന്ത് പെറ്റ്കാർ, 2004 ലും 2016 ലും ജാവലിൻ ത്രോ താരം ദേവേന്ദ്ര ജജാരിയ, 2016 ൽ ഹൈജമ്പ് താരം തങ്കവേലു മാരിയപ്പൻ എന്നിവരാണ് സ്വർണം നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. പാരാലിംപിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടവും അവനിയുടെ വകതന്നെ


Also Read: Tokyo Paralympics: പാരാലിമ്പിക്സിൽ ചരിത്രം; ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ ഫൈനലിൽ 


ഡിസ്‌കസ് ത്രോയില്‍ (Discus Throw) ഇന്ത്യയുടെ യോഗേഷ് കതൂണിയും (Yogesh Kathuni)  ജാവലിൻ ത്രോയിൽ (Javelin Throw) ദേവേന്ദ്ര ജജാരിയയും (Devendra Jhajharia) ഇന്ന് വെള്ളി നേടി. ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് യോഗേഷ് രണ്ടാം സ്ഥാനത്തെത്തിയത്. വനിതാ ടേബിള്‍ ടെന്നീസ്‌ താരം ഭാവിനബെന്‍ പട്ടേലും (Bhavinaben Patel) ഹൈജമ്പ്‌ താരം നിഷാദ്‌ കുമാറും (Nishad Kumar) വെള്ളി മെഡൽ നേടിയിരുന്നു. ഡിസ്‌കസ്‌ ത്രോയില്‍ വിനോദ്‌ കുമാര്‍ ഏഷ്യന്‍ റെക്കോഡോടെ വെങ്കലം നേടി സ്വന്തമാക്കി. ജാവലിൻ ത്രോയിൽ സുന്ദർ സിങ് ​ഗു‌ർജാറും വെങ്കലം നേടി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.