ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരമായി കണക്കാക്കപ്പെടുന്ന ബാലൺ ഡി ഓർ പുരസ്കാര ചടങ്ങ് ഇന്ന് നടക്കും. ബാലൺ ഡി ഓറിന്റെ 67-ാമത് ചടങ്ങ് ഇന്ന് നടക്കുക. ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺ ഡി ഓർ പുരസ്കാരം സംഘടിപ്പിക്കുന്നത്. ഇത്തവണ ചെൽസിയുടെ ഇതിഹാസ താരം ദിദിയർ ദ്രോഗ്ബയാണ് പാരിസിലെ തിയറ്റർ ജു ചാറ്റ്ലെറ്റിൽ വെച്ച് നടക്കുന്ന പുരസ്കാരദാന ചടങ്ങിന്റെ അവതാരകൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുരുഷ-വനിത മികച്ച താരങ്ങൾക്കുള്ള ബാലൺ ഡി ഓർ പുരസ്കാരത്തിന് പുറമെ കോപ്പാ ട്രോഫി, യാഷിൻ ട്രോഫി, സോക്രാറ്റെസ് അവാർഡ്, ജെർഡ് മുള്ളർ ട്രോഫി, ക്ലബ് ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളാണ് ഇന്ന് അർധരാത്രിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുക. ലോകകപ്പ് ജേതാവായ അർജന്റീനിയൻ നായകൻ ലയണൽ മെസി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഏർലിങ് ഹാലൻഡ് തുടങ്ങിയവരാണ് മികച്ച പുരുഷ താരത്തിനുള്ള ബാലൺ ഡി പുരുസ്കാരം നേടുന്നതിന് മുൻപന്തിയിലുള്ളത്.


ALSO READ : Luis Diaz : ഫുട്ബോൾ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ കൊളംബിയയിൽ തട്ടികൊണ്ടുപോയി


എപ്പോഴാണ് ബാലൺ ഡി ഓർ ചടങ്ങ് ആരംഭിക്കുക


ബാലൺ ഡി ഓർ പുരസ്കാരദാന ചടങ്ങ് ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30നാണ് ആരംഭിക്കുക.


എവിടെയാണ് ബാലൺ ഡി ഓർ ചടങ്ങ് നടക്കുക


പാരിസിലെ തിയറ്റർ ഡു ഷാറ്റലെറ്റിൽ വെച്ചാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കുക


ഇന്ത്യയിൽ സംപ്രേഷണം എവിടെയാണ്


സോണി നെറ്റ്വർക്കിനാണ് ബാലൺ ഡി ഓറിന്റെ സംപ്രേഷണവകാശം. സോണി സ്പോട്സ് ചാനലിൽ പുരുസ്കാരദാന ചടങ്ങ് ലൈവായി കാണാൻ സാധിക്കും


ഓൺലൈൻ സംപ്രേഷണം എവിടെ


സോണി നെറ്റ്വർക്കിന്റെ സോണി ലിവിലൂടെ കാണാൻ സാധിക്കുന്നതാണ്. കൂടാതെ ലെഎക്വിപ്സ് യുട്യൂബ് ചാനലിലൂടെ പുരസ്കാരദാന ചടങ്ങ് സൗജന്യമായി ലൈവായി കാണാൻ സാധിക്കുന്നതാണ്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.