ന്യൂ ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) ഭരണഘടനയ്ക്ക് മാറ്റം വരുത്താൻ അനുമതി നൽകി സുപ്രീം കോടതിയുടെ വിധി. ബിസിസിഐയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും ഭരണത്തിൽ ഇരിക്കുന്ന കാലാവധി നീട്ടനാള്ള ബോർഡിന്റെ ഹർജിയാണ് കോടതി അനുമതി നൽകിയത്. ഇതോടെ ബിസിസിഐ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഗാംഗുലിക്കും ജയ് ഷായ്ക്കും വീണ്ടും മത്സരിക്കാം. വീണ്ടും ഇരുവരെയും തിരഞ്ഞെടുത്താൽ ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലിക്കും ഷായ്ക്കും 2025 വരെ തുടരാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ ബോർഡിന്റെ കൂളിങ് ഓഫ് സമയവും ഉദ്യോഗസ്ഥരുടെ കാലാവധിയിലും മാറ്റം വരുന്നതോടെ 12 വർഷമാണ് സേവനത്തിന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ഹിമാ കോലി ബഞ്ച് അനുമതി നൽകിയിരിക്കുന്നത്. അതായത് ആറ് വർഷം സംസ്ഥാന അസോസിയേഷനിലും ബാക്കിയുള്ള ആറ് വർഷം ബിസിസിഐയിലുമായിട്ടാണ് കാലാവധി. ഗാംഗുലി-ജയ് ഷാ ഭരണത്തിന്റെ മൂന്ന് വർഷം കാലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബോർഡ് ബിസിസിഐയുടെ ഭരണഘടനയുടെ കാലവധി നിർണയത്തിൽ ഭേദഗദതി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. 


ALSO READ : T20 World Cup 2022 : മുംബൈയുടെ 3 താരങ്ങൾ; സിഎസ്കെയിൽ നിന്നും ആരുമില്ല; ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ നൽകിയ ഐപിഎൽ ടീമുകൾ


അതായത് നിലവിൽ മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞാൽ ഒരു മൂന്ന് വർഷം കൂടി ബിസിസിഐയിൽ തുടരുന്ന നടപടിയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം കൂളിങ് ഓഫ് പോലെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തന്നത് ബോർഡിന്റെ സംവിധാനത്തിനുള്ളിൽ കുത്തക നിലപാട് സൃഷ്ടിക്കാതിരിക്കുന്നതിന് വേണ്ടിയാണെന്ന് കോടതി പറഞ്ഞു. ബിസിസിഐയുടെ ഭരണത്തിൽ മൂന്ന് വർഷം മാത്രം തുടരുകയെന്നത് വളരെ കുറഞ്ഞ ദൈർഘ്യമാണെന്നും ഇത് ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ബിസിസിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.  



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.