ഐപിഎല്‍ ചരിത്രത്തില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ പുറത്താക്കിയതിന് ടീം ഉടമകളായ ഡെക്കാണ്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിങ് ലിമിറ്റഡിന് (ഡി സി എച്ച് എല്‍) ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ വിധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടീമിനെ നിയമവിരുദ്ധമായിട്ടാണ് ഫ്രാഞ്ചൈസിയെ പുറത്താക്കിയതെന്ന് ആര്‍ബിട്രേറ്റര്‍ പറഞ്ഞു. 2015-ല്‍ കൊച്ചി ടസ്‌കേഴ്‌സിനും സമാനമായ കേസില്‍ ബിസിസിഐ നഷ്ടപരിഹാരം കൊടുക്കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചിരുന്നു.


Also Read: ഫുട്ബാള്‍ താരം വിപി സത്യന്‍ വിടപറഞ്ഞിട്ട് 14 വര്‍ഷം!


ഈ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്സ് ടീം പ്രമോട്ടറുടെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നാണ് അന്ന് ഡെക്കാനെ പുറത്താക്കിയത്. എന്നാല്‍ ബിസിസിഐ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് വിവരം. ഈ ഒരു സാഹചര്യത്തില്‍ ഇത്രയും ഭീമമായൊരു തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ ബിസിസിഐക്കത് വലിയ പ്രതിസന്ധിയാവുമെന്നുറപ്പാണ്.