ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദേശീയ മാധ്യമമായ എഎൻഐയോട് ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാർത്താ സമ്മേളനത്തിൽ വിവാദ പ്രസ്താവനകൾ നടത്തിയതിന് കോലിക്കെതിരെ ​ഗാം​ഗുലി കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുമെന്ന തരത്തിൽ നിരവധി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

വാർത്തകൾ സത്യമല്ല എന്നായിരുന്നു ​ഗാം​ഗുലി പ്രതികരിച്ചത്. കോലി കഴിഞ്ഞ വര്‍ഷം നടത്തിയ വിവാദ വാർത്താ സമ്മേളനത്തിന്റെ പേരിലാണ് ഗാംഗുലി കാരണം കാണിക്കൽ നോട്ടിസ് നല്‍കാനൊരുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ടു താനും ബിസിസിഐയും തമ്മിലുണ്ടായ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി കോലി വെളിപ്പെടുത്തിയിരുന്നു.


Also Read: Virat Kohli| നിങ്ങൾ ഇന്ത്യൻ ക്യാപ്റ്റനാകാൻ പോകുന്നുവെന്ന് എന്നോട് പറഞ്ഞ സമയം- അനുഷ്ക പങ്കുവെക്കുന്നു


കഴിഞ്ഞ വർഷം, ദുബായിൽ നടന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിന് മുമ്പ്, 33 കാരനായ താരം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. ടി20 ലോകകപ്പ് നേരത്തെ നിശ്ചയിച്ചിരിക്കുന്നതിനാൽ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് നിർദ്ദേശിച്ചതായി സെലക്ടർമാർ അവകാശപ്പെട്ടു. എന്നാൽ ഈ പ്രസ്താവനകളെല്ലാം കോലി നിഷേധിക്കുകയും ഇതിനെതിരെ വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയുമായിരുന്നു.


Also Read: Breaking News: Virat Kohli : ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജി വച്ച് വിരാട് കോലി


ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും കോലി രാജിവച്ചിരുന്നു. നിലവിൽ, സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ കെഎൽ രാഹുലിന് കീഴിൽ കളിക്കുകയാണ് കോലി. രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഏകദിന പരമ്പരയും നഷ്ടമായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.