രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ  ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി  ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ഡിസംബര്‍ ഒന്നിന് ജയ് ഷാ ചുമതലയേല്‍ക്കും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി എത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച്ച വരെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ടായിരുന്നത്. എന്നാല്‍ മറ്റാരും പത്രിക സമർപ്പിക്കാൻ മുന്നോട്ട് വരാതിരുന്നതോടെ ചെയർമാനായി ജയ് ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 


ക്രിക്കറ്റിനെ കൂടുതല്‍ ആഗോളവത്ക്കരിക്കാൻ ഐസിസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യമെന്നും ജയ് ഷാ പ്രതികരിച്ചു. 


Read Also: യുവ നടിയുടെ പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു


നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെയ്ക്ക് നവംബർ വരെയാണ് കാലാവധി ഉള്ളത്. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മൂന്നാം തവണയും വരാൻ താൽപര്യമില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ അറിയിച്ചിരുന്നു. 2020 നലംബറിലാണ് ആദ്യമായി ഗ്രെഗ് ബാര്‍ക്ലെ ഐസിസി തലപ്പത്തെത്തുന്നത്. 2022 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.


രാജ്യന്തര ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ. ജഗ് മോഹന്‍, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഐസിസിയുടെ തലപ്പത്തേക്ക് എത്തിയിട്ടുള്ള മറ്റ് ഇന്ത്യക്കാര്‍. അടുത്ത മാസം അവസാനം നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതു യോഗത്തില്‍ ജയ് ഷാ സെക്രട്ടറി സ്ഥാനം രാജി വയ്ക്കും. 


പാക്കിസ്ഥാനില്‍ വച്ച് നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി, 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിലെ ക്രിക്കറ്റ് അരങ്ങേറ്റം എന്നിവയാണ് ജയ് ഷായുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.


കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകനാണ് ജയ് ഷാ. 2021ലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയ് ഷാ എത്തുന്നത്. തുടർന്ന് 2015ല്‍ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായും 2019ല്‍ ബിസിസിഐ സെക്രട്ടറിയായും നിയമിതനായി. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ക്രിക്കറ്റ് ഭരണരം​ഗത്തേക്ക് ജയ് ഷാ പ്രവേശിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്