മുംബൈ:  രാജ്യം ഒന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതല്‍  ഊർജം പകർന്ന് BCCI..!!


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ്  പ്രതിരോധ പ്രവർത്തനങ്ങൾക്കായി  51 കോടി രൂപ സംഭാവന നല്‍കും.  കൊറോണ വൈറസ്  പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിരിക്കുന്ന PM-CARES Fundലേയ്ക്കാണ്  ബിസിസിഐ സംഭാവന നല്‍കുക.  


BCCI അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മറ്റ് ഉദ്യോഗസ്ഥരും സംസഥാന അസോസിയേഷനുകളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങൾ മനസിലാക്കി കേന്ദ്ര സർക്കാരിനൊപ്പം പ്രവർത്തിക്കുമെന്നും BCCI അറിയിച്ചു. 


അതേസമയം, BCCIഅദ്ധ്യക്ഷൻ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി സംഭാവനയായി നൽകുമെന്ന് അറിയിച്ചിരുന്നു.


രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിരവധി കായിക താരങ്ങളാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 



സച്ചിന്‍  തെണ്ടുൽക്കറും ഗൗതം ഗംഭീറും 50 ലക്ഷം രൂപ വീതം സംഭാവന നൽകുമെന്ന് അറിയിച്ചിരുന്നു. സുരേഷ് റെയ്ന 52 ലക്ഷം രൂപ നൽകിയപ്പോൾ പി.വി സിന്ധു 10 ലക്ഷം രൂപ നൽകി.  കൂടാതെ,  ദിവസ കൂലിക്കാർക്ക്  ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ നൽകാൻ രംഗത്തെത്തിയിരുന്നു  വനിതാ ടെന്നീസ് താരം സാനിയ മിർസ.