Geneva: ഒളിംപിക്സിൽ മത്സരയിനമായി ഇനി ബ്രേക്ക് ഡാൻസും...!! അതായത്  2024ലെ പാരിസ്  ഒളിംപിക്സിൽ  ഇന്ത്യയുടെ ബ്രേക്ക് ഡാൻസ് പ്രതിഭ പ്രഭുദേവയ്ക്കുപോലും മത്സരിക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, മത്സരിക്കാന്‍ ഇത്തിരി കാത്തിരിക്കണം... 2024ലെ പാരിസ് ഒളിംപിക്സിലായിരിയ്ക്കും ആദ്യമായി ബ്രേക്ക് ഡാൻസ് കായിക മത്സര ഇനമായി അരങ്ങേറുക.   അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി (International Olympic Committee, IOC) യാണ്  ഈ തീരുമാനം കൈക്കൊണ്ടത്. 


 ബ്രേക്ക് ഡാൻസിനൊപ്പം  (Break Dance) സ്കേറ്റ്ബോർഡി൦ഗ്, സ്പോർട്ട് ക്ലൈംബി൦ഗ്, സർഫി൦ഗ്, എന്നിവയും കായിക മത്സര ഇനങ്ങളായി ഉൾപ്പെടുത്തുന്നതിന് ഐഒസി എക്സിക്യൂട്ടിവ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഈ മൂന്ന് ഇനങ്ങളും കോവിഡ്  (COVID-19) മൂലം അടുത്തവർഷം ജൂലൈയിലേക്കു മാറ്റിവച്ച ടോക്കിയോ ഗെയിംസിലും   (Tokyo Olympics) ഉൾപ്പെടുന്നുണ്ട്. 


ഒളിംപിക്സിൽ ബ്രേക്കി൦ഗ് എന്ന പേരിലാകും ബ്രേക്ക് ഡാൻസ് മത്സരയിനമാക്കുക. യുവാക്കളായ കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടു കൂടിയാണ്  IOCയുടെ ഈ തീരുമാനം. 


അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ 2018ൽ നടന്ന യൂത്ത് ഒളിംപിക്സിൽ പരീക്ഷണയിനമായി ബ്രേക്ക് ഡാൻസ് ഉൾപ്പെടുത്തിയിരുന്നു. യുഎസിലെ തെരുവുകളിൽ സ്ട്രീറ്റ് ഡാൻസ് എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ബ്രേക്കി൦ഗ് നർത്തകരുടെ മെ‍യ്‌വഴക്കവും വേഗവുംകൊണ്ട് ശ്രദ്ധേയമാണ്


Aloso read: Parthiv Patel ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു


പുതിയ ഇനങ്ങൾ ഉൾപ്പെടുത്തുന്നതിനൊപ്പം ചില കുറയ്ക്കലുകളും വരുത്തിയിട്ടുണ്ട്.  പാരിസിൽ 329 മെഡൽ ഇനങ്ങളാണ് ഉണ്ടാവുക. ടോക്കിയോവിലേതിനെക്കാൾ 10 എണ്ണം കുറവാണിത്. നാലിനങ്ങൾ ഭാരോദ്വഹനത്തിൽ തന്നെ കുറയുമെന്നാണ് റിപ്പോര്‍ട്ട്.