New IPL Teams : അഹമ്മദബാദും ലക്നൗവും പുതിയ IPL ടീമുകൾ, സ്വന്തമാക്കിയത് CVC ക്യാപിറ്റൽ പാർട്ട്ണേഴ്സും RPSG ഗ്രൂപ്പും
CVC ക്യാപിറ്റൽ പാർട്ട്ണേഴ്സ് അഹമ്മദബാദ് ടീമിനെയും, RP സഞ്ജീവ് ഗോയെങ്ക ഗ്രീപ്പ് ലക്നൗ ഫ്രാഞ്ചൈസിയെയുമാണ് സ്വന്തമാക്കിയത്.
Dubai : IPL 2022 ലേക്കുള്ള പുതിയ രണ്ട് ടീമുകളുടെ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു. ഗുജറാത്തിലെ അഹമ്മദബാദും ഉത്തർപ്രദേശിലെ ലക്നൗവും പുതിയ രണ്ട് ഐപിഎൽ ടീമിന്റെ ആസ്ഥാനമാകും. CVC ക്യാപിറ്റൽ പാർട്ട്ണേഴ്സും RPSG ഗ്രൂപ്പുമാണ് ബിഡ് സ്വന്തമാക്കിയത്.
CVC ക്യാപിറ്റൽ പാർട്ട്ണേഴ്സ് അഹമ്മദബാദ് ടീമിനെയും, RP സഞ്ജീവ് ഗോയെങ്ക ഗ്രീപ്പ് ലക്നൗ ഫ്രാഞ്ചൈസിയെയുമാണ് സ്വന്തമാക്കിയത്. RPSG ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുകയ്ക്ക് അഹമ്മദബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. 7000 കോടിക്കാണ് RPSG ഗ്രൂപ്പ് ബിഡ് സ്വന്തമാക്കിയത്.
CVC ഗ്രൂപ്പ് ലക്നൗനെ 5,600 കോടിക്കാണ് സ്വന്തമാക്കിയത്. CVC ഗ്രൂപ്പിന് ലാലിഗാ ടീമും ഒരു ഫോർമുല വൺ ടീമും കൂടാതെ ഒരു റഗ്ബി ടീമും സ്വന്തമായിട്ടുണ്ട്.
ALSO READ : First Retention Card for MS Dhoni: 'തല'യെ വിടാതെ CSK, മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ് ധോണിക്ക്
മുൻ ഐപിഎൽ ടീമായിരുന്നു റൈസ് പൂണം സൂപ്പർ ജൈന്റസിന്റെ ഉടമകളായിരുന്നു RPSG ഗ്രൂപ്പ്. മറ്റ് ബിഡുകൾ സമർപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും ടൊറന്റ് ഗ്രൂപ്പ്, ഓർബിന്ദോ ഗ്രൂപ്പുകൾക്ക് 5,000 കോടി രൂപ പോലും ബിഡ് ഉയർത്താൻ സാധിച്ചില്ല. അഹമ്മദബാദ് ടീമിനായി അദാനി ഗ്രൂപ്പ് 5,000 കോടി ബിഡ് നൽകി.
ALSO READ : IPL 2021: 4 തവണ IPL കിരീടം നേടി റെക്കോർഡ് സൃഷ്ടിച്ച് MS Dhoni, എങ്കിലും മുന്നിൽ രോഹിത് ശർമ്മ തന്നെ
ഇവർ കൂടാതെ ഒഡീഷ ആസ്ഥാനമായി ടീം നിർമിക്കാനായി ജിൻഡാൽ ഗ്രൂപ്പും ദക്ഷിണേന്ത്യയിൽ നിന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫിനാഷ്യൽ സർവീസ് സ്വകാര്യ കമ്പനിയും ബിഡ് സമർപ്പിച്ചിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ അറിയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...