Rohit Sharma Covid: ടീം ഇന്ത്യ ആശങ്കയിൽ, നായകൻ രോഹിത് ശർമ്മയ്ക്ക് കോവിഡ്
രോഹിത് ശർമ്മയെ ഇന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും എന്നും ബിസിസിഐ വ്യക്തമാക്കി.
ലെസസ്റ്റർ: ടീം ഇന്ത്യ നായകൻ രോഹിത് ശർമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ കോവിഡ് ആന്റിജൻ ടെസ്റ്റിലാണ് രോഹിതിന് രോഗം സ്ഥിരീകരിച്ചത്. താരം ഇപ്പോൾ ഐസൊലേഷനിലാണെന്നും ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണെന്നും അധികൃതർ അറിയിച്ചു. രോഹിത് ശർമ്മയെ ഇന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും എന്നും ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് നാല് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ രോഹിത് ശർമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് ടീം ഇന്ത്യയ്ക്ക് കനത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.
അതിനിടെ ഇന്ത്യക്കെതിരെയുള്ള ട്വന്റി20, ഏകദിന പരമ്പരയിൽ നിന്ന് ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദ് പിന്മാറിയിരുന്നു. ഹജ്ജ് തീർഥാടനത്തിന് പങ്കെടുക്കുന്നതിനെ തുടർന്നാണ് ഇംഗ്ലണ്ട് താരം ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ നിന്ന് ഒഴിയുന്നതെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. എഡ്ഡ്ബാസ്റ്റൺ ടെസ്റ്റിന് ശേഷം മൂന്ന് വീതം ടി20യും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ജൂലൈ ഏഴിന് ആരംഭിക്കുന്ന നിശ്ചിത ഓവർ ഫോർമാറ്റ് പരമ്പരകൾ ജൂലൈ 17ന് അവസാനിക്കും. ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരം.
Also Read: IND vs ENG : ഹജ്ജിന് പോകണം; ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ നിന്ന് ആദിൽ റഷീദ് പിന്മാറി
ആദിൽ റഷീദിന്റെ ആവശ്യം പരിഗണിച്ച് ഇസിബിയും യോർക്ക്ഷെയ്റും അവധി നൽകുകയായിരുന്നു. മക്കയ്ക്ക് പോകുന്നതിനാൽ യോർക്ക്ഷെയ്ർ ടി20 ലീഗിൽ നിന്നും താരം വിട്ടു നിൽക്കുന്നുണ്ട്. ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരനാണ് റഷീദ്. രണ്ടാഴ്ചത്തേക്കുള്ള തീർഥാടനത്തിനായി ഇംഗ്ലീഷ് താരം മക്കിലേക്ക് പോകുന്നത്. ശനിയാഴ്ച സൗദിയിലേക്ക് തിരിക്കുന്ന താരം ജൂലൈ മധ്യത്തോടെ തിരികെ എത്തും. തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ചേരും.
IND vs IRE: ഹാര്‍ദിക് പാണ്ഡ്യ നയിക്കും; അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്ക് ഇന്ന് തുടക്കം
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഹാർദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം തന്നെയാണ് ഈ മത്സരത്തിലെ ശ്രദ്ധകേന്ദ്രം. ഐപിഎല്ലിൽ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ച നേതൃപാടവം ഇവിടെയും കാഴ്ചവെക്കാനാകുമോ എന്നതാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. രാത്രി ഒമ്പത് മണിക്കാണ് മത്സരം നടക്കുക.
ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറും ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തും. സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ ഉണ്ടാകുമോ എന്നത് വ്യക്തമായിട്ടില്ല. സഞ്ജു കളിക്കും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും.
ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ചഹൽ എന്നിവർ ബൗളിംഗില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഉമ്രാന്‍ മാലിക്ക്, ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം നടക്കുന്ന ട്വന്റി 20 പരമ്പരയിലും ഇതേ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത. അതിനാൽ സഞ്ജു അടക്കമുള്ളവര്‍ക്ക് പരമ്പരയിലെ ഓരോ മത്സരവും വളരെ പ്രധാനമാണ്. വിവിഎസ് ലക്ഷ്മണിന് കീഴിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...