Tokyo : ടോക്കിയോ ഒളിമ്പിക്സിൽ (Tokyo Olymopics 2020) ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. ഗുസ്തിയിൽ (Wrestling) ഇന്ത്യൻ താരം രവികുമാർ ദഹിയ (Ravikumar Dahiya) ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ഖസാക്കിസ്ഥാന്റെ സനായേവിനെ തകർത്താണ് ദഹിയുടെ ഫൈനൽ പ്രവേശനം. ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗത്തിലാണ് താരത്തിന്റെ ഫൈനൽ പ്രേവശിനം


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ താരത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഖസാക്ക് താരം മത്സരത്തിനിടെ തോൽവി സമ്മതിക്കുകയായിരുന്ന. ഗുസ്തിൽ ഇന്ത്യ ഒളിമ്പിക്സിൽ നേടുന്ന ആറാമത്തെ മെഡലാണ്. മെഡൽ നേടുന്ന അഞ്ചാമത്തെ താരവും കൂടിയാണ് രവികുമാർ. രവികുമാറിന്റെ സുവർണനേട്ടത്തിനുള്ള ഫൈനൽ പോരാട്ടം നാളെയാണ്.


ALSO READ : Tokyo Olympics 2020 : Lovlina Borgohain ന് വെങ്കലം മാത്രം, സെമിയിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ തോൽവി


ആദ്യ റൗണ്ടിൽ 1-2ന് രവികുമാർ മുന്നിൽ നിന്നിരുന്നെങ്കിലും രണ്ടാം റൗണ്ടിൽ ഖസാക്ക് താരം  9-2 ന് വൻ മുന്നേറ്റം നടത്തിയിരുന്നു. തുടർന്ന് രണ്ടാം റൗണ്ടിൽ തന്നെ 9-7 ലീഡ് കുറച്ച് രവികുമാർ മുന്നേറ്റം നടത്തി. തുടർന്ന് രവികുമാർ ആക്രമണം നടത്തയപ്പോൾ അത് ഖസാക്ക് താരത്തിന് താങ്ങുന്നതല്ലയിരുന്നു.


ALSO READ : Tokyo 2020 : ഹോക്കിയിൽ പുരുഷന്മാർക്ക് പിന്നാലെ ഇന്ത്യൻ വനിതകളും ഒളിമ്പിക്സ് സെമിയിൽ, ഇന്ത്യൻ വനിതകളുടെ സെമി പ്രവേശനം ചരിത്രത്തിൽ ആദ്യം


ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി ഉയർന്നു. വെയ്റ്റിലിഫ്റ്റിങിൽ മീരബായി ചനു, ബാഡ്മിന്റണിൽ പിവി സിന്ധു, ബോക്സിങിൽ ലവ്‌ലീന ബോർഗോഹെയ്ന് എന്നിവരാണ് ഇന്ത്യക്കായി മെഡൽ നേടിയ മറ്റ് താരങ്ങൾ.


ALSO READ : Breaking...!! Tokyo Olympics 2020: വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം, യശസ്സുയര്‍ത്തി PV Sindhu


ഗുസ്തിൽ മറ്റൊരു സെമി മത്സരത്തിൽ ഇന്ത്യയുടെ ദീപക് പുനിയ അമേരിക്കൻ താരത്തോട് തോറ്റു. പുനിയ്ക്ക് ഇനി വെങ്കല പ്രതീക്ഷ ബാക്കിയുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.