COMMERCIAL BREAK
SCROLL TO CONTINUE READING

Tokyo Olympics 2020: കടുത്ത പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ്ങ് ജിയാവോ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ച്‌  PV സിന്ധു. 


വാശിയേറിയ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്  PV Sindhu ചൈനയുടെ ഹെ ബിങ്ങ് ജിയാവോയെ പരാജയപ്പെടുത്തിയത്. ആദ്യ  ഗെയിം  21-13 ന്  സിന്ധു സ്വന്തമാക്കിയിരുന്നു.  രണ്ടാമത്തെ ഗെയിം 21-15 ന് താരം  സ്വന്തമാക്കി. ഒപ്പം വെങ്കല മെഡലും....! 


ഇതോടെ ഒളിമ്പിക്സ്   ബാഡ്മിന്റണില്‍   തുടര്‍ച്ചയായി മെഡല്‍ നേടിയ താരമെന്ന ഖ്യാതിയും സിന്ധു കരസ്ഥമാക്കി.  ഇത് പി വി സിന്ധുവിന്‍റെ രണ്ടാം ഒളിമ്പിക്സ് ആണ്.  കഴിഞ്ഞ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ്‌ താരം. 


Also Read: Tokyo Olympics 2020: PV സിന്ധുവിന്‍റെ വെങ്കല പോരാട്ടം ഇന്ന്


അതേസമയം, കഴിഞ്ഞ ദിവസം നടന്ന  വനിതാ സെമിഫൈനലിൽ ചൈനീസ് തായ്‌പേയ് താരം സൂ യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെട്ടത്.  ആദ്യ സെറ്റ് 18-21 കൈവിട്ട സിന്ധു രണ്ടാം സെറ്റിൽ 12-21ന് പതറുകയായിരുന്നു.  ഇരുവരും   ഇതുവരെ  19 തവണയാണ്  പരസ്പരം ഏറ്റുമുട്ടിയത്. അതില്‍   14 തവണയും  സൂ യിങ്ങ്  സിന്ധുവിനെ പരാജയപ്പെടുത്തുകയായിരുന്നു. 


ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ (Akane Yamaguchi)പരാജയപ്പെടുത്തിയാണ്  പി വി  സിന്ധു  (P V Sindhu) സെമിയില്‍ കടന്നത്‌.  സ്കോര്‍ 21–13, 22–20. 


ടോക്കിയോ  ഒളിമ്പിക്സില്‍, കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ സ്വര്‍ണമാക്കി മാറ്റാനുള്ള സിന്ധു വിന്‍റെ തീവ്രശ്രമം  ഫലം കണ്ടില്ല എങ്കിലും    ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഇടം നേടാന്‍ സിന്ധുവിന് കഴിഞ്ഞു.