ഇന്ത്യന്‍ ജേഴ്സിയില്‍ ഇനി ബൈജൂസ് ആപ്പിന്‍റെ ബ്രാന്‍ഡ്!
സെപ്റ്റംബര്‍ മുതലായിരിക്കും ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ബൈജൂസ് ആപ്പിന്‍റെ ബ്രാന്‍ഡ് നെയിം ഉണ്ടാകുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സിയില്‍ ഒപ്പോയെ തള്ളി ഇനിമുതല്‍ ബൈജൂസ് ആപ്പിന്‍റെ ബ്രാന്‍ഡ്. മലയാളി ബ്രാന്‍ഡായ ബൈജൂസ് ലേണിംഗ് ആപ്പ് ആണ് ഇന്ത്യയുടെ ക്രിക്കറ്റ് കുപ്പായത്തില്‍ ഇടം പിടിച്ചത്.
സെപ്റ്റംബര്‍ മുതലായിരിക്കും ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ബൈജൂസ് ആപ്പിന്‍റെ ബ്രാന്‍ഡ് നെയിം ഉണ്ടാകുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ബൈജൂസ് ആപ്പിന്‍റെ ബ്രാന്‍ഡ് നെയിം ഇന്ത്യന്‍ ടീം അണിയുന്നത്.
1079 കോടി മുടക്കി 2017 മാര്‍ച്ചില്‍ ആണ് ഓപ്പോ കരാര്‍ നേടിയത്. കരാര്‍ അഞ്ച് കൊല്ലത്തേക്കായിരുന്നു. എന്നാല്‍ ഈ കരാര്‍ ഇപ്പോള്‍ ഓപ്പോ ബൈജുവിന് മറിച്ചു നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്.