കൊച്ചി : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനെതിരെ മലയാളം താരസംഘടനയായ അമ്മ. സിസിഎല്ലിൽ നിന്നും അമ്മയും സൂപ്പർ താരം മോഹൻലാലും പിന്മാറി. ടൂർണമെന്റിന്റെ സംഘാടകരുമായിട്ടുള്ള ഭിന്നതയാണ് സിസിഎല്ലിൽ നിന്നുള്ള പിൻമാറ്റമെന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞു. ടൂർണമെന്റിൽ മോഹൻലാലിന്റെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന് താരം കേരള സ്ട്രൈക്കേഴ്സിന്റെ നോൺ-പ്ലേയിങ് ക്യാപ്റ്റൻസി ഒഴിഞ്ഞതായി ഇടവേള ബാബു കൂട്ടിച്ചേർത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ആനയെ വച്ച് നടത്തിയിരുന്ന ഉത്സം കുഴിയാനയെ വെച്ച് നടത്തുന്നത് പോലെയായി ഇപ്പോഴത്തെ സെലിബ്രിറ്റ് ക്രിക്കറ്റ് ലീഗ്" ഇടവേള ബാബു ഓൺലൈൻ മാധ്യമമായ ദ ഫോർത്തിനോട് പറഞ്ഞു. കേരള സ്ട്രൈക്കേഴ്സ് ടീമിൽ മോഹൻലാലിന് ഒരു ശതമാനം മാത്രം ഓഹരിയാണുള്ളതെന്നും ഇടവേള ബാബു വ്യക്തമാക്കി.


ALSO READ : ഇടവേള ബാബുവിനെതിരെ ഇൻസ്റ്റഗ്രാമിൽ അസഭ്യ വീഡിയോ; വ്ളോഗറും സഹായിയും കസ്റ്റഡിയിൽ


തമിഴ് താരങ്ങളായ രാജ്കുമാർ സേതുപതിയും ഭാര്യ ശ്രീപ്രിയയും. ഷാജി ജെയ്സണുമാണ് നിലവിലെ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും നയിക്കുന്ന കേരള സ്ട്രൈക്കേഴ്സിനും അമ്മ താരസംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കി. ടീം മത്സരിക്കുന്നത് സ്വന്തം നിലയ്ക്കെന്നു താരസംഘടനയുടെ ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.


അതേസമയം കേരള സ്ട്രൈക്കേഴ്സിന് സീസണിൽ തുടർ തോൽവികളോടെയാണ് സീസൺ ആരംഭിച്ചത്. കോവിഡിനെ തുടർന്നുള്ള മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ലീഗിൽ ചരിത്രത്തിൽ ഏറ്റവും മോശം തുടക്കമാണ് കേരള സ്ട്രൈക്കേഴ്സ് നടത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ തെലുങ്ക് ടീമിനോട് ദയനീയമായിട്ടാണ് മലയാള സിനിമ താരങ്ങൾ തോൽവി ഏറ്റുവാങ്ങിയത്. കൂടാതെ കഴിഞ്ഞ കർണാടക ബുൾഡോസേഴ്സിനോട് എട്ട് വിക്കറ്റിന് കേരള സ്ട്രൈക്കേഴ്സ് തോൽക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.