Tokyo Olympics 2020: ഹോക്കിയിൽ പുരുഷന്മാർക്ക് പിന്നാലെ ഇന്ത്യൻ വനിതാ ടീമും  ഒളിമ്പിക്സ് സെമിയിൽ പ്രവേശിച്ചതോടെ രാജ്യം ആവേശത്തില്‍... സോഷ്യല്‍ മീഡിയയിലെങ്ങും   Chak de India...!!


COMMERCIAL BREAK
SCROLL TO CONTINUE READING

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം  (Indian Women Hockey Team) ഒളിമ്പിക്സ് സെമിയില്‍ കടക്കുന്നത്‌.   ഈയവസരത്തില്‍ സോഷ്യല്‍  മീഡിയ ഓര്‍മ്മിക്കുന്നത്    2007 -ല്‍ പുറത്തിറങ്ങിയ ഷാരുഖ് ഖാന്‍ ചിത്രം  "Chak de India" ആണ്.  ഇന്ത്യന്‍ വനിതാ ടീമിന് കിരീടം നേടിക്കൊടുത്ത കോച്ച് കബീര്‍ ഖാനും   ടീമംഗങ്ങളും ഒരിക്കല്‍ക്കൂടി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്...!!


എതിരില്ലാത്ത ഒരു ഗോളിന് ശക്തരായ  ഓസ്ട്രേലിയയെ തകര്‍ത്താണ്  ഇന്ത്യൻ വനിതകള്‍  സെമിയില്‍  പ്രവേശിച്ചത്.  10-ാം മിനിറ്റിൽ ഗുർജിത് കൌറാണ് ഇന്ത്യക്കായി ഗോൾ നേടിയത്.  സെമിയിൽ  ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക്  നേരിടേണ്ടത്  ശക്തരായ അർജന്‍റീനയെയാണ്.


Also Read: Tokyo 2020 : ഹോക്കിയിൽ പുരുഷന്മാർക്ക് പിന്നാലെ ഇന്ത്യൻ വനിതകളും ഒളിമ്പിക്സ് സെമിയിൽ, ഇന്ത്യൻ വനിതകളുടെ സെമി പ്രവേശനം ചരിത്രത്തിൽ ആദ്യം


2007 -ല്‍  പുറത്തിറങ്ങിയ  "Chak de India" ചിത്രത്തിന് ശേഷം ഇപ്പോള്‍  ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിയില്‍ പ്രവേശിച്ചപ്പോള്‍  നീണ്ട 14 വര്‍ഷത്തിനു ശേഷം കഥ  ആവര്‍ത്തിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ ആവേശത്തോടെ  പറയുന്നത്.  


Also Read: Breaking...!! Tokyo Olympics 2020: വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം, യശസ്സുയര്‍ത്തി PV Sindhu


Tokyo Olympics 2020 യില്‍ ഇന്ത്യ ഏറ്റവും ആവേശകരമായ വിജയമാണ്  ഇന്ത്യയുടെ വനിതാ ഹോക്കി ടീം നേടിയത്.  സോഷ്യല്‍  മീഡിയയില്‍  ഇന്ത്യന്‍ ഹോക്കി ടീമിന്  അഭിനന്ദന പ്രവാഹമാണ്....





 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.