Champions League Draw | മെസി റെണാൾഡോ പോരാട്ടം അനിശ്ചിതത്വത്തിൽ; ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് റദ്ദാക്കി
നറുക്കെടുപ്പിലെ സങ്കേതികമായ തകരാർ നേരിട്ടുയെന്ന പരാതിയെ തുടർന്നാണ് യുവേഫ ലൈനപ്പ് റദ്ദാക്കിയത്. യുവേഫ തന്നെയാണ് റദ്ദാക്കിയ വിവരം അറിയിച്ചിരിക്കുന്നത്.
Champions League 2021-22 Pre-Quarter Draw : ലയണൽ മെസി ക്രിസ്റ്റ്യാനോ റെണാൾഡോ പോരാട്ടം പ്രതീക്ഷിച്ച ഫുട്ബോൾ ആരാധകർക്ക് നിരാശ. ഇന്ന് ഡിസംബർ 13 അൽപസമയത്തിന് മുമ്പെടുത്ത പ്രീ-ക്വാർട്ടർ ലൈനപ്പ് റദ്ദാക്കി. നറുക്കെടുപ്പിലെ സങ്കേതികമായ തകരാർ നേരിട്ടുയെന്ന പരാതിയെ തുടർന്നാണ് യുവേഫ ലൈനപ്പ് റദ്ദാക്കിയത്. യുവേഫ തന്നെയാണ് റദ്ദാക്കിയ വിവരം അറിയിച്ചിരിക്കുന്നത്.
സ്പോർട്ടിങ് - യുവന്റെസ്
പി എസ് ജി - മാൻഞ്ചസ്റ്റർ യുണൈറ്റഡ്
വിയ്യാറിയൽ - മാൻഞ്ചസ്റ്റർ സിറ്റി
ചെൽസി - ലിലെ
ആർ ബി സാൽസ്ബർഗ് - ലിവർപൂൾ
അത്ലറ്റികോ മാഡ്രിഡ് - ബയൺ മ്യൂണിക്ക്
ഇന്റർ മിലാൻ - അയാക്സ്
ബെൻഫിക്കാ - റയൽ മാഡ്രിഡ്
എന്നിങ്ങനെയായിരുന്നു ലൈനപ്പ്.
2022 ഫെബ്രുവരി 15നാണ് പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദം നടക്കുന്നത്. മാർച്ച് എട്ടിന് രണ്ടാം പാദവും അരങ്ങേറും.
ചാമ്പ്യൻസ് ലീഗ് 2020-21 സീസണിൽ റെണാൾഡോയും മെസിയും തമ്മിൽ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഏറ്റമുട്ടിയത്. റെണാൾഡോ യുവന്റസിനായും മെസി ബഴ്സലോണയ്ക്ക് വേണ്ടിയുമാണ് അന്ന് കളത്തിലേക്ക് ഇറങ്ങിയത്. ഇരുപാദങ്ങളിലായി രണ്ട് ടീമും ഓരോ തവണ ജയം കണ്ടെത്തുകയും ചെയ്തിരുന്നു. മെസി ബാഴ്സ വിട്ടതിന് ശേഷം ആദ്യമായിട്ടാണ് സൂപ്പർ താരങ്ങൾ നേർക്കുന്നേർ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...