ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ക്രിക്കറ്റ് ആസ്വാദകരെയും ഒന്നടങ്കം ഞെട്ടിച്ച റിപ്പോർട്ടാണ് സീ മീഡിയി സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഫിറ്റ്നെസ് നിലനിർത്താൻ താരങ്ങൾ നിരോധിത ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ള ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തൽ നാളെ രാജ്യാന്തര ക്രിക്കറ്റിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. ടി20ഐ ൽ ഇനി അധിക നാൾ രോഹിത് ശർമ്മയുണ്ടാകില്ല എന്നും ചേതൻ ശർമ വെളിപ്പെടുത്തി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിന്റ ഭാവി എന്നാണ് അദ്ദേഹം പറഞ്ഞത്. താമസിയാതെ ദീർഘകാലാടിസ്ഥാനത്തിൽ ഹാർദ്ദിക് ക്യാപ്റ്റനാകുമെന്നും ചേതൻ ശർമ വ്യക്തമാക്കി. കൂടാതെ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശുഭ്മാൻ ഗിൽ എന്നിവരെയും ടീമിലെ മറ്റ് 15-20 കളിക്കാരെയും അദ്ദേഹം തന്നെ ടീമിലേക്ക് കൊണ്ടുവന്നുവെന്നും ചേതൻ ശർമ്മ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ ക്രിക്കറ്റിൽ നിരോധിത മരുന്ന് ഉപയോഗം ഉള്ളപ്പെടെ തട്ടിപ്പ് നടക്കുന്നുവെന്ന വെളിപ്പെടുത്തിലാണ് കഴിഞ്‍ഞ ദിവസം ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ നടത്തിയത്. സീ മീഡിയ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് പ്രധാന ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ നിരോധിത ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ബിസിസിഐയുടെ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ വെളിപ്പെടുത്തിയത്. രാജ്യാന്തര തലത്തിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിന്മേൽ ചോദ്യ ചിഹ്നങ്ങൾ ഉയർത്താൻ സാധ്യതയുള്ള വെളിപ്പെടുത്തലുകളാണ് ചേതൻ സ്റ്റിങ് ഓപ്പറേഷനിടെ അറിയിച്ചിരിക്കുന്നത്.


Also Read: Exclusive : വിരാട് കോലി കള്ളം പറഞ്ഞു, അത് ഗാംഗുലിയെ ചൊടുപ്പിച്ചു; ഗാംഗുലി-കോലി പോരിന് കാരണം വെളിപ്പെടുത്തി ചേതൻ ശർമ


ഫിറ്റ്നെസ് നിലനിർത്തുന്നതിനായി കളിക്കാർ നിരോധിത ഉത്തേജക മരുന്നുകൾ കുത്തിവെയ്ക്കാറുണ്ട്. ഇത് ബിസിസിഐ കണ്ടില്ലയെന്ന് നടിക്കുകയാണെന്ന് ചേതൻ ശർമ വെളിപ്പെടുത്തി. ടീമിൽ സ്ഥാനം ലഭിക്കുന്ന 80-85 ശതമാനം താരങ്ങളും പൂർണതോതിൽ ഫിറ്റ് അല്ല. എന്നാൽ സെലക്ടർമാർക്ക് അവരെ ടീമിൽ ഉൾപ്പെടുത്താനുള്ള നിർദേശമാണ് ലഭിക്കുക. ഇതിന് ദേശീയ ക്രിക്കറ്റ് അക്കാദമിയും സമ്മതം നൽകുന്നുണ്ടെന്ന് ബിസിസിഐയുടെ ചീഫ് സെല്കടർ പറയുന്നു.


ഫിറ്റ്നെസ് നിലനിർത്തുന്നതിന് വേണ്ടി അക്കാദമിക്ക് പുറത്ത് ഡോക്ടർമാരെ സമീപിച്ച് നിരോധിത മരുന്നകൾ കുത്തിവെക്കും. എന്നിട്ട് പ്രധാന ടൂർണമെന്റുകളിൽ അവർ തങ്ങളുടെ ഫിറ്റ്നെസ് തെളിയിക്കുകയും ചെയ്യും. ഈ മരുന്നുകൾ ഡോപ് ടെസ്റ്റിൽ കണ്ടെത്താൻ സാധിക്കില്ലയെന്നും ചേതൻ ശർമ വ്യക്തമാക്കുന്നു. ഇതെ തുടർന്ന് 100 ശതമാനം ഫിറ്റായിട്ടുള്ള മികച്ച താരങ്ങൾക്ക് ലഭിക്കുന്ന അവസരം നഷ്ടമാകുകയാണ്. 


ഇതിന് പുറമെ ബിസിസിഐ മുൻ അധ്യക്ഷനായിരുന്ന സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മിലുള്ള ബോർഡ് വേഴ്സസ് ക്യാപ്റ്റൻ പോരാട്ടത്തിന് പിന്നിലെ സത്യവും ചേതൻ ശർമ സീ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനിടെ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ, രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും പോലുള്ള ഫാൻ ബേസുള്ള ക്രിക്കറ്റ് താരങ്ങൾ എങ്ങനെയാണ് ചീഫ് സെലക്ടറെ സ്വാധീനിക്കുന്നതെന്നും ടീമിൽ നിന്ന് അവരെ നീക്കം ചെയ്യാൻ വലിയ കളിക്കാർ എങ്ങനെ ഇടവേളകൾ ഉപയോഗിക്കുന്നുവെന്നു ബിസിസിഐ ചീഫ് സെലക്ടർ വെളിപ്പെടുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.