Copa America 2021 Final : 28 വർഷത്തിന് ശേഷം കോപ്പ അമേരിക്ക അർജന്റീനയിലേക്ക്, രാജ്യത്തിന് വേണ്ടി മെസിയുടെ ആദ്യ കപ്പ് നേട്ടം
Angel D Maria 22-ാം മിനിറ്റിൽ അർജന്റീനയ്ക്കായി വിജയ ഗോൾ കണ്ടെത്തിയത്. മധ്യ നിരയിൽ നിന്ന് റോഡ്രിഗോ ഡി പോൾ നൽകിയ ഡി മരിയ ബ്രസീലയൻ ബോക്സിൽ നിന്ന് ഏറ്റ് വാങ്ങി മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണിന് ചിപ്പിലൂടെ മറികടന്ന് ഗോളാക്കി
Brasilia : അർജന്റീയുടെും (Argentina) ലയണൽ മെസിയുടെയും (Lionel Messi) കപ്പിനും വേണ്ടിയുള്ള പോരാട്ടത്തിന് ഇന്ന് തിരിശീല വീണു. അതും ആധികാരികമായി ചിര വൈരികളായ ബ്രസീലിനെ (Brasil) തോൽപ്പിച്ചാണ് അർജന്റീനയുടെ മെസിയും തങ്ങളുടെ ട്രോഫി ഇല്ലാഴ്മ പരിഹരിച്ചത്.
21-ാം നൂറ്റാണ്ടിലെ ഒരു മേജർ ടൂർണമെന്റിന്റിൽ അർജന്റീനയുടെ ആദ്യ കപ്പ് നേട്ടാമാണിത്. 1986ൽ മറഡോണ യുഗത്തിൽ നേടിയ ലോകകപ്പും 1993ൽ ബറ്റ്യുസ്റ്റ യുഗത്തിൽ നേടിയ കോപ്പ അമേരിക്കയുമല്ലാതെ മറ്റൊരു മേജർ ടൂർണമെന്റ് ട്രോഫി അർജന്റീനയിലേക്ക് എത്തിട്ടില്ല. അതാണ് ഇന്ന് മെസിയും സംഘവും മാറ്റിക്കുറിച്ചിരിക്കുന്നത്.
ALSO READ : Copa America Final 2021: കോപ്പയില്‍ മെസിയെ കാത്തിരിക്കുന്ന നേട്ടങ്ങൾ അറിയാം
ഇരു ടീമും തങ്ങളുടെ ഫോർമേഷനിൽ മാറ്റം വരുത്തിയാണ് ഇന്ന് ഇറങ്ങിയത്. അർജന്റീന 4-3-3 എന്ന ശൈലിക്ക് പകരം ചെറിയ മാറ്റം വരുത്തി 4-4-2 എന്ന ശൈലിയിലാണ് അവസാന മത്സരത്തിന് ഇറങ്ങിയത്. ബ്രസീലാകട്ടെ 4-2-3-1 എന്ന ശൈലിക്ക് പകരം 4-3-3 എന്ന ശൈലി ഉപയോഗിച്ച് നെയ്മർക്ക് കൂടുതൽ ആക്രമണത്തിനായി വഴി ഒരുക്കി.
എന്നാൽ ആദ്യം തന്നെ മത്സരം കൈയ്യിൽ പിടിക്കാൻ ശ്രമിക്കുകയായിരുന്നു അർജന്റീന. വളരെ കുറച്ച് അവസരങ്ങളെ സൃഷ്ടിച്ചുള്ളെങ്കിലും 22-ാം മിനിറ്റിൽ ഗോൾ നേടുകയും ആ ലീഡ് മത്സരം അവസാനിക്കുന്നത് നിലനിർത്താൻ അർജന്റീനയിൻ പ്രതിരോധ നിരയ്ക്കും സാധിച്ചു.
ALSO READ : Copa America Final 2021: ഫൈനലില്‍ ജയിച്ചാലും തോറ്റാലും എക്കാലത്തെയും മികച്ച താരം Lionel Messi തന്നെ
22-ാം മിനിറ്റിൽ എയഞ്ചൽ ഡി മരിയാണ് അർജന്റീനയ്ക്കായി വിജയ ഗോൾ കണ്ടെത്തിയത്. മധ്യ നിരയിൽ നിന്ന് റോഡ്രിഗോ ഡി പോൾ നൽകിയ ലോങ് പാസ് ഡി മരിയ ബ്രസീലയൻ ബോക്സിൽ നിന്ന് ഏറ്റ് വാങ്ങി മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണിനെ ഒരു ചിപ്പിലൂടെ മറികടന്ന് ഗോളാക്കി മാറ്റുകയായിരുന്നു.
പിന്നീട് മത്സരം ആവേശകരമാകുകയായിരുന്നു. മറുപടി ഗോളിനായി ബ്രസീൽ എത്ര കിടന്ന് പരിശ്രമിച്ചിട്ടും അർജന്റീനിയൻ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. ഇനി അഥവാ ആ പ്രതിരോധ നിരയും താണ്ടി നെയ്മറും സംഘവും അർജന്റീനയുടെ വല കുലുക്കാൻ പോകുകയാണെങ്കിൽ അവിടെ നിൽക്കുന്ന നിധി കാക്കുന്ന ഭൂതം എമിലിയാനോ മാർട്ടിനെസ് എന്ന ഗോൾകീപ്പറെ മറികടക്കാൻ കാനറികൾക്കായില്ല എന്നാണ് വാസ്തവം.
അവസാന നിമിഷം മെസിക്ക് ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും കാല് വഴുതി അത് നഷ്ടമാകുകയായിരുന്നു. അവസാന വിസിലിന് സമയം അടുക്കുന്തോറും മത്സരത്തിന്റെ അവേശം ചെറിയ തോതിൽ ഉന്തിലും തള്ളിലുമെത്തി. മത്സരം നിശ്ചിത സമയം പിന്നിട്ട് അഞ്ച് മിനിറ്റുകൾക്ക് ശേഷം റഫറി വിസ്സിൽ ഊതിയതിന് ശേഷം കാനറികളുടെ നാട്ടിൽ വെച്ച് അർജന്റീന തങ്ങളുടെ 15-ാം കോപ്പ കിരീടം ഉയർത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.