Copa America 2021 Final: പൊട്ടിക്കരഞ്ഞ് നെയ്മർ; കെട്ടിപ്പിടിച്ച് മെസി, വീഡിയോ വൈറൽ
തങ്ങളുടെ ചരിത്ര നേട്ടവുമായി അർജന്റീന മൈതാനം വലംവയ്ക്കുമ്പോൾ പൊട്ടിക്കരയുകയായിരുന്നു ബ്രസീലിന്റെ സൂപ്പർ തരാം നെയ്മർ.
Copa America 2021 Final: കോപ്പ കപ്പിനുവേണ്ടിയുള്ള കനത്ത പോരാട്ടത്തിൽ കിരീടം സ്വന്തമാക്കി അർജന്റീന. തങ്ങളുടെ ചരിത്ര നേട്ടവുമായി അർജന്റീന മൈതാനം വലംവയ്ക്കുമ്പോൾ പൊട്ടിക്കരയുകയായിരുന്നു ബ്രസീലിന്റെ സൂപ്പർ തരാം നെയ്മർ.
പൊട്ടിക്കരയുന്ന നെയ്മറിനെ ഫൈനലിലെ തോൽവിയുടെ വേദന നന്നായറിയാവുന്ന മെസിയെത്തി (Lionel Messi) കെട്ടിപ്പിടിച്ചു സമാധാനിപ്പിക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇരുവരും മൈതാനത്ത് കെട്ടിപ്പിടിച്ചു നിൽക്കുന്ന രംഗം ഫുട്ബോൾ ചരിത്രത്തിലും ഇടം നേടും എന്ന കാര്യത്തിൽ സംശയമില്ല. നെയ്മറും മെസിയും (Lionel Messi) സുഹൃത്തുക്കൾ ആണെന്നത് മറ്റൊരു സത്യം.
ഉറ്റ സുഹൃത്തുക്കൾ ആണെങ്കിലും കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇരുവരും കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടയ്ക്കാണ് 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ ഗോളടിച്ചത്.
Also Read: Copa America Final 2021: കോപ്പയില്‍ മെസിയെ കാത്തിരിക്കുന്ന നേട്ടങ്ങൾ അറിയാം
സത്യംപറഞ്ഞാൽ ഈ ഗോളാണ് അര്‍ജന്‍റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്‍റെ സുന്ദരമായ പാസ് ബ്രസീല്‍ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.