കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ചിലിയെ തകര്‍ത്ത് അര്‍ജന്റീന
കോപ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചിലിയെ തകര്‍ത്തു. മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. എന്നാല്‍ അത് നേരിയ തോതിലും അര്‍ജന്റീനയെ തളര്‍ത്തിയില്ല.
ആദ്യ പകുതിയില്‍ രണ്ടുകൂട്ടര്‍ക്കും ഗോള്‍ വല അനക്കാനായില്ല എന്നാല്‍ രണ്ടാം പകുതിയില്‍ 51, 59 മിനിറ്റുകളില്‍ എയ്ഞ്ചല്‍ ഡി മരിയയും, എവര്‍ ബനേഗയും ചിലിയുടെ വല ചലിപ്പിച്ചു . പിന്നീട് ചിലി പൊരുതിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റിലാണ് ചിലിയ്ക്ക് ആശ്വാസ ഗോള്‍ നേടാന്‍ സാധിച്ചത്. ഫ്യുവന്‍സാലിഡയാണ് ചിലിക്കായി അര്‍ജന്റീനയുടെ ഗോല്‍ വല ചലിപ്പിച്ചത്.