പെന്‍സില്‍വാനിയ: നിലവിലെ ചാംപ്യന്‍മാരായ ചിലി കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പൊരുതിക്കളിച്ച പനാമയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മിഗ്വേല്‍ കമര്‍ഗോയിലൂടെ മല്‍സരത്തിന്റെ അഞ്ചാം മിനിറ്റില്‍ത്തന്നെ ലീഡെടുത്ത പാനമയെ എഡ്വാര്‍ഡോ വര്‍ഗാസ് (15, 43), അലക്‌സിസ് സാഞ്ചസ് (50, 89) എന്നിവരുടെ ഇരട്ടഗോള്‍ മികവിലാണ് ചിലെ മറികടന്നത്. പനാമയുടെ രണ്ടാം ഗോള്‍ അബ്ദിയേല്‍ അറോയ നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING


വിജയത്തോടെ മൂന്നു മല്‍സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായാണ് ചിലി ക്വാര്‍ട്ടറില്‍ കടന്നത്. രണ്ടാം തോല്‍വി വഴങ്ങിയ പാനമ പുറത്തായി. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച അര്‍ജന്റീനയാണ് ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ച ആദ്യ ടീം. കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് ജയിക്കുന്ന ആദ്യ ടീം കൂടിയാണ് ചിലി.



അഞ്ചാം മിനിട്ടിൽ പാനമയുടെ മിഗ്വൽ കമർഗോ ആദ്യ ഗോൾ നേടി. ഏറെ താമസിയാതെ 15ാം മിനിട്ടിൽ ചിലിയുടെ എഡ്വേർഡോ വർഗാസ് തൊടുത്ത വലതുകാൽ ഷോട്ട് പാനമ വല കുലുക്കി സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ ഒരു ഗോൾ കൂടി നേടി ചിലി ലീഡ് ഉയർത്തി. 50ാം മിനിട്ടിൽ വർഗാസിന്‍റെ പാസിൽ അലക്സിസ് സാഞ്ചസാണ് ഗോൾ നേടിയത്.



75ാം മിനിട്ടിൽ പാനമ രണ്ടാം ഗോൾ നേടി ശക്തമായി തിരിച്ചുവരവ് അറിയിച്ചു. ആറു വാര അകലെവെച്ച് അബ്ദെൽ അറോയോയിൽ നിന്ന് പിറന്ന ഹെഡറാണ് ഗോളായി മാറിയത്. 89ാം മിനിട്ടിൽ ചിലി നാലാമത് ഗോൾ നേടി വിജയം ഉറപ്പിച്ചു. മധ്യഭാഗത്തുവെച്ച് ജോസ് ഫെൻസലിഡയുടെ ക്രോസ് പാസിൽ അലക്സിസ് സാഞ്ചസ് ഹെഡറിലൂടെയാണ് ചിലിയുടെ ലീഡ് ഉയർത്തിയ ഗോൾ പിറന്നത്..



ഫൗൾ കാണിച്ച പാനമയുടെ മിഗ്വൽ കമാർഗോ 52ാം മിനിട്ടിലും ഹരോൾഡ് കുമ്മിങ്സ് 72ാം മിനിട്ടിലും അമിൽകാർ ഹെൻറികോസ് 78ാം മിനിട്ടിലും മഞ്ഞ കാർഡ് കണ്ടു. അധിക സമയത്ത് ഫൗൾ ചെയ്ത ചിലിയുടെ മൗറീഷ്യോ ഇസ് ലക്ക് കിട്ടി ഒരു മഞ്ഞ കാർഡ്