Copa America Final 2021: ബ്രസീലില്‍നിന്നുള്ള ഭാഗ്യശാലികള്‍ക്ക് ഫൈനല്‍ കാണാം, അര്‍ജന്റീനക്കാര്‍ക്ക് നിരാശ
ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. മാറക്കാനയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30ന് നടക്കാനിരിയ്ക്കുന്ന Argentina - Brazil കിരീടപോരാട്ടം കാണുവാന്‍ കാണികള്‍ക്ക് അവസരം...!
Copa America Final 2021: ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. മാറക്കാനയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30ന് നടക്കാനിരിയ്ക്കുന്ന Argentina - Brazil കിരീടപോരാട്ടം കാണുവാന്‍ കാണികള്‍ക്ക് അവസരം...!
ഫൈനല്‍ മത്സരം സ്റ്റേഡിയത്തില്‍ നേരിട്ട് കാണുവാന്‍ അവസരം ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഫുട്ബോള്‍ പ്രേമികള്‍. ആ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് സ്റ്റേഡിയത്തിന്‍റെ കപ്പാസിറ്റിയുടെ 10% ആള്‍ക്കാര്‍ക്ക് പ്രവേശനത്തിന് ഒടുക്കം അനുമതി നല്‍കുകയായിരുന്നു.
ടൂര്‍ണമെന്‍റിന്‍റെ സംഘാടകരായ കോണ്‍മെബോളിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് നിബന്ധനകളോടെയാണ് 10% കാണികള്‍ക്ക് ഫൈനല്‍ മത്സരം (Argentina Vs Brazil) കാണുവാന്‍ പ്രാദേശിക സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചത്.
പ്രാദേശിക സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിയ്ക്കുന്ന നിബന്ധന അനുസരിച്ച് ബ്രസീലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ അനുവാദമുണ്ടാകൂ. കൂടാതെ, പ്രവേശനത്തിന് അനുമതി ലഭിക്കുന്നവര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കും മുന്‍മ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
എന്നാല്‍, ബ്രസീലില്‍ താമസമാക്കിയവര്‍ക്ക് മാത്രമേ ഫൈനല്‍ മത്സരത്തിന് പ്രവേശനമുണ്ടാകൂ എന്ന പ്രാദേശിക സര്‍ക്കാരിന്‍റെ തീരുമാനം അര്‍ജന്‍റീനയില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കിയിരിയ്ക്കുകയാണ്.
മാറക്കാന സ്റ്റേഡിയത്തില്‍ ആകെ 78,000ത്തോളം പേര്‍ക്കാണ് മത്സരം കാണുവാനുള്ള സൗകര്യം ഉള്ളത്. ആകെ കപ്പാസിറ്റിയുടെ 10 % ,അതായത് 7,800 പേര്‍ക്ക് മാത്രമാണ് ഫൈനല്‍ കാണുവാന്‍ അവസരം ലഭിക്കുക.
Also Read: Copa America 2021: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണൽ മെസ്സിയുടെ (Lionel Messi) ഫാമിലി ഫോട്ടോസ് കാണാം...
ചിരവൈരികളായ അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള കിരീടപോരാട്ടം ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് മാറക്കാന സ്റ്റേഡിയത്തില്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...