ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്‍റി -20  ലോകകപ്പ് ICC (രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍) നീട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ഒക്ടോബറിലേക്കാണ് ട്വന്‍റി -20 ലോകകപ്പ് ടൂര്‍ണമെന്റ് ഐസിസി പുനര്‍നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് നടന്ന ഐസിസി (ICC) യോഗത്തിലാണ് ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ ഔദ്യോഗിക തീരുമാനം വന്നത്. 


കോവിഡ്‌  ഭീതി മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ട്വന്‍റി -20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഐസിസിയെ മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനുള്ള എല്ലാ സാധ്യതയും തേടിയതിന് ശേഷം മാത്രം ഔദ്യോഗിക തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടാണ് ഐസിസി കൈക്കൊണ്ടത്. എന്നാല്‍, പിന്നീട്   ഈ വര്‍ഷം ട്വന്‍റി -20 ലോകകപ്പ് നടത്താന്‍ കഴിയില്ല എന്ന് ഐസിസി ഔദ്യോഗികമായി തിങ്കളാഴ്ച്ച അറിയിക്കുകയായിരുന്നു. 


ICCയുടെ ഈ തീരുമാനത്തോടെ  മുടങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  (IPL) ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ നടക്കാന്‍ സാധ്യതയേറി. സെപ്റ്റംബര്‍  26 മുതല്‍ നവംബര്‍ 6  വരെ ഐപിഎല്‍ നടത്താനുള്ള ആലോചന ബിസിസിഐക്കുണ്ട്.     UAEയില്‍ ആയിരിക്കും ഇത്തവണ മത്സരങ്ങള്‍ നടക്കുക.  വിശദമായ ഫിക്‌സ്ചര്‍ ആഗസ്റ്റ്  ആദ്യവാരം പുറത്തു വിടുമെന്നാണ്  റിപ്പോര്‍ട്ട്.


Also read: IPL 2020 UAEയില്‍ തന്നെ.... ഫൈനല്‍ നവംബറില്‍


IPLനെ  വരവേല്‍ക്കാന്‍  തയ്യാറെടുക്കുകയാണ് U AE.മാര്‍ച്ച് 29 മുതല്‍ മേയ് 17 വരെയായിരുന്നു  IPL നടക്കാനിരുന്നത്. എന്നാല്‍ കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി BCCI പ്രഖ്യാപിക്കുകയായിരുന്നു.