ന്യൂഡൽഹി: അർജ്ജുന അവാർഡിനായി നാല് ക്രിക്കറ്റ് താരങ്ങളെ ശുപാർശ ചെയ്ത് ബിസിസിഐ ഉന്നതാധികാര സമിതി.


COMMERCIAL BREAK
SCROLL TO CONTINUE READING

പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓൾ റൌണ്ടർ രവീന്ദ്ര ജഡേജ, വനിതാ താരം പൂനം യാദവ് എന്നിവരെയാണ് ബിസിസിഐ അവാര്‍ഡിനായി ശുപാർശ ചെയ്തിരിക്കുന്നത്. 


ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ 25കാരന്‍ ബുംറയാണ് ലോകകപ്പിൽ ഇന്ത്യൻ ബോളി൦ഗിനെ നയിക്കുന്നത്. 


ഇന്ത്യൻ ബോളി൦ഗ് നിരയുടെ അവിഭാജ്യ ഘടകമായ മുഹമ്മദ് ഷമി കഴിഞ്ഞ ഒരു വർഷം മികച്ച പ്രകടനങ്ങള്‍ നല്‍കി മുന്നേറിയ താരങ്ങളിൽ ഒരാളാണ്. 


ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഇടം നേടിയ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിലെ വിശ്വസ്തനായ ഓൾ റൌണ്ടർമാരിൽ ഒരാളാണ്. 


27കാരിയായ ലെഗ് സ്പിന്നർ പൂനം യാദവ് ഇന്ത്യയുടെ വനിതാ ടീമിലെ പ്രധാന താരമാണ്. 41 ഏകദിനങ്ങളിൽ നിന്ന് 63 വിക്കറ്റുകളും 54 ടി20 മത്സരങ്ങളിൽ നിന്ന് 74 വിക്കറ്റുകളും പൂനം വീഴ്ത്തിയിട്ടുണ്ട്.