ധർമശ്ശാല : ലോകകപ്പിൽ സൂപ്പർ പോരാട്ടങ്ങളിൽ ഒന്നായ ഓസ്ട്രേലിയ-ന്യൂസിലാൻഡ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. അവാസന പന്ത് വരെ നീണ്ട് നിന്ന ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനാണ് ഓസീസ് കിവീസിനെ തോൽപ്പിച്ചത്. ഓപ്പണർ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 388 റൺസിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനാകാട്ടെ സ്കോർ ബോർഡ് 383 റൺസ് വരെ ഉയർത്താൻ സാധിച്ചുള്ളൂ. കിവീസിനായി രചിൻ രവീന്ദ്ര നേടിയ സെഞ്ചുറി പാഴായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ കിവീസ് കംഗാരുക്കളെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. ഓപ്പണങ്ങിൽ ഡേവിഡ് വാർണറും ഹെഡും ചേർന്ന് ടി20 ശൈലിയിൽ വെടിക്കെട്ട് ഇന്നിങ്സാണ് കാഴ്ചവെച്ചത്. 20 ഓവറിൽ 175 ഓളം റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. തുടർന്ന് അവസാന ഓവറുകളിൽ ഗ്ലെൻ മാക്സ്വെലും നായകൻ പാറ്റ് കമ്മിൻസും ചേർന്നാണ് ഓസീസിന് കൂറ്റൻ സ്കോർ ബോർഡ് സമ്മാനിച്ചത്. എന്നാൽ ആവസാന ഓവറുളിൽ വാലറ്റം കൊഴിഞ്ഞു പോയതോടെ സ്കോർ ബോർഡ് 388 അവസാനിക്കുകയായിരുന്നു. കിവീസിനായി ട്രെന്റ് ബോൾട്ടും ഗ്ലെൻ ഫിലിപ്പ്സും മൂന്ന് വിക്കറ്റുകൾ വീതം നേടി. മിച്ചൽ സാന്റനെർ രണ്ടും മാറ്റ് ഹെൻറിയും ജെയിസം നീഷവും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.


ALSO READ : Cricket World Cup 2023 : വിക്കറ്റായിരുന്നെങ്കിലും ഡിആർഎസ് അത് നിഷേധിച്ചു; എന്താണ് പാകിസ്താന്റെ ജയത്തിന് വില്ലനായ 'അമ്പയർസ് കോൾ'?


മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണത് തോൽവിയുടെ പ്രധാന കാരണമായി. മൂന്നാമനായി എത്തിയ രചിൻ രവീന്ദ്ര സെഞ്ചുറി നേടി പിടിച്ച് നിന്നതും അവസാന ഓവറിൽ നീഷത്തിന്റെ പ്രകടനമാണ് കിവീസിന്റെ പോരാട്ടം ആവേശകരമാക്കിയത്. ഡാരിൽ മിച്ചലും രചിന് മികച്ച പിന്തുണയാണ് നൽകിയത്. ഓസ്ട്രേലിയയ്ക്കായി ആഡം സാംപ മൂന്ന് വിക്കറ്റ് നേടി. ജോഷ് ഹെസ്സൽവുഡും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗ്ലെൻ മാക്സ്വെലാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.


ജയത്തോടെ ഓസ്ട്രേലിയ എട്ട് പോയിന്റുമായി ലോകകപ്പിന്റ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ന്യൂസിലാൻഡ് നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.