ന്യൂഡല്‍ഹി: ഏകദിന ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പിന് ഇനി അവശേഷിക്കുന്നത് ഒരേയൊരു സ്ഥാനം മാത്രം. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. അവസാന സ്ഥാനം ന്യൂസിലന്‍ഡ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. അഫ്ഗാനിസ്താനും പാകിസ്തനുമാണ് ഇനി വിദൂര സാധ്യതയുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരയുമായാണ് ഇത്തവണ പാകിസ്താന്‍ ഏകദിന ലോകകപ്പിന് ഇന്ത്യയിലെത്തിയത്. ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാകിസ്താന് സാധിച്ചെങ്കിലും പിന്നീട് അങ്ങോട്ട് തീയുണ്ടകളെന്ന വിശേഷണമുള്ള പേസര്‍മാരെല്ലാം നനഞ്ഞ പടക്കങ്ങളായി. ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ഹസന്‍ അലിയുമെല്ലാം നിരാശപ്പെടുത്തി. പാക് ബാറ്റ്‌സ്മാന്‍മാരും ഫോമിലേയ്ക്ക് എത്താതിരുന്നത് ടീമിന്റെ പ്രകടനത്തെ ഒന്നാകെ ബാധിച്ചു. 


ALSO READ: ലോകകപ്പിൽ ഇന്ന് അവസാന അങ്കത്തിന് അഫ്ഗാനിസ്താൻ; എതിരാളികൾ ദക്ഷിണാഫ്രിക്ക


സെമി ഫൈനല്‍ എന്ന സ്വപ്‌നത്തിലേയ്ക്ക് പാകിസ്താന് ഇനി ഒരേയൊരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. 8 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്താന്‍ 4 മത്സരങ്ങളില്‍ വിജയിക്കുകയും അത്ര തന്നെ മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്താന് 10 പോയിന്റുകളാകും. എന്നാല്‍ വെറുതെ വിജയിച്ചാല്‍ പോരാ. പകരം ഗംഭീര മാര്‍ജിനില്‍ വേണം വിജയിക്കാന്‍. 


നിലവില്‍ 9 മത്സരങ്ങളില്‍ 5 വിജയങ്ങള്‍ നേടിയ ന്യൂസിലന്‍ഡ് 10 പോയിന്റുമായി 5-ാം സ്ഥാനത്തുണ്ട്. +0.743 എന്ന റണ്‍ കീവീസിന്റെ റണ്‍ റേറ്റ് മറികടക്കണമെങ്കില്‍ പാകിസ്താന് (+0.036) ഇംഗ്ലണ്ടിനെ തറപറ്റിച്ചേ മതിയാകൂ. ആദ്യം ബാറ്റ് ചെയ്താല്‍ 287 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കണം. ചേസിംഗാണെങ്കില്‍ 284 പന്ത് ബാക്കി നിര്‍ത്തി വേണം വിജയിക്കാന്‍. ചുരുക്കി പറഞ്ഞാല്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ പാകിസ്താന് ഇനി സാധ്യതയുള്ളൂ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.