ന്യൂ ഡൽഹി : ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങും. ടൂർണമെന്റിലെ ആദ്യ ജയം തേടിയിറങ്ങുന്ന അഫ്ഗാനിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റെങ്കിലും ബംഗ്ലാദേശിനെ തകർത്തുകൊണ്ട് ഇംഗ്ലണ്ട് തങ്ങളുടെ തിരിച്ച് വരവ് അറിയിച്ചിരുന്നു. ആ ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ് ഇന്ന് ഇംഗ്ലീഷ് ടീം അഫ്ഗാനെതിരെ ഇറങ്ങുന്നത്. എന്നാൽ രണ്ട് മത്സരത്തിൽ തോറ്റ് പോയിന്റ് പട്ടികയിൽ അവസാനമുള്ള അഫ്ഗാൻ ജീവൻമരണ പോരാട്ടമാണിന്നുള്ളത്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ടോസ് ഉച്ചയ്ക്ക് 1.30ന് ഇടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ മുതൽകൂട്ട്. കൂറ്റനടിക്കാരനായ ഡേവിഡ് മലാനൊപ്പം നിർണായക ഇന്നിങ്സ് കാഴ്ചവെക്കാൻ സാധിക്കുന്ന ജോണി ബെയർസ്റ്റോയും ജോ റൂട്ടുമാണ് ഇംഗ്ലീഷ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷകൾ. മറിച്ച് ബോളിങ്ങിൽ ഇംഗ്ലീഷ് സംഘത്തിന് ഇനിയും പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു. ചെറിയ സ്കോറുകൾ പ്രതിരോധിക്കാൻ ഇംഗ്ലണ്ട് ബോളിങ് നിര അൽപം വിയർത്തേക്കും.


ALSO READ : Cricket World Cup 2023 : '8-0'... പാകിസ്താനെ തകർത്ത് ഇന്ത്യ; ഹിറ്റ്മാന് സെഞ്ചുറി നഷ്ടം


മറിച്ച് അഫ്ഗാനെ ബാറ്റിങ്ങിൽ പ്രതിഭകൾ ഇല്ലാത്തതാണ് വലയ്ക്കുന്നത്. ഒരു വലിയ സ്കോർ ബോർഡ് ഉയർത്താനോ അല്ലെങ്കിൽ ചേസ് ചെയ്യാനും അഫ്ഗാനെ കൊണ്ട് സാധിക്കുന്നില്ല. മികച്ച സ്പിന്നർമാരുണ്ടെങ്കിലും പേസ് നിരയുടെ മികവില്ലായ്മയും അഫ്ഗാനെ പ്രകടനത്തെ പിന്നോട്ടടിക്കുന്നുണ്ട്.


ഇംഗ്ലണ്ടിന്റെ സാധ്യത ഇലവൻ - ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ജോസ് ബട്ലർ, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, സാം കറൻ, ക്രിസ് വോക്സ്, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസെ ടോപ്ലി


അഫ്ഗാനിസ്ഥാൻ സാധ്യത ഇലവൻ - റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഉറസിയ, മുഹമ്മദ് നബി, നജിബുള്ള സദ്രാൻ, റഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൾ-ഹഖ്, ഫസൽഹഖ് ഫറൂഖി



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.