മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ലങ്കാദഹനം പൂർത്തിയായി. ശ്രീലങ്കയെ 302 റൺസിന് തകർക്കുകയായിരുന്നു ഇന്ത്യ. ലോകകപ്പിൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജയമാണിത്. ഏകദിന ചരിത്രത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ ജയമാണിത്. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് 55 റൺസെടുക്കാനെ സാധിച്ചുള്ളൂ. മുഹമ്മദ് ഷമിക്ക് അഞ്ച് വിക്കറ്റ് നേട്ടം. ജയത്തോടെ ഇന്ത്യ ഏഴ് മത്സരങ്ങളിൽ 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒപ്പം ഇന്ത്യ സെമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. തുടക്കത്തിൽ ക്യാപ്റ്റനെ നഷ്ടപ്പെട്ട് ഇന്ത്യയുടെ ബാറ്റിങ് അടി ഉലഞ്ഞപ്പോൾ ശുഭ്മാൻ ഗില്ലും വിരാട് കോലിയും ചേർന്നാണ് ഇന്ത്യൻ സ്കോർ ബോർഡിന് അടിത്തറ നൽകിയത്. ഇരുവരും ചേർന്ന് മെല്ലെ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു. ഇരുവരും സെഞ്ചുറി സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് മാത്രം ഇന്നത്തെ ഇന്ത്യൻ ഇന്നിങ്സിൽ പിറന്നില്ല.


ALSO READ : Cricket World Cup 2023 : സെഞ്ചുറി കിട്ടിയില്ല; പകരം സച്ചിന്റെ ഈ റെക്കോർഡ് കോലി ഇങ്ങെടുത്തു


ഗില്ലിനും കോലിക്കും ശേഷം ശ്രെയസ് അയ്യറുടെ പ്രകടനത്തിലാണ് ഇന്ത്യൻ സ്കോർ ബോർഡ് 350ലേക്കെത്തിയത്. അയ്യർ 82 റൺസെടുത്താണ് പുറത്തായത്. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും തകർത്തടിച്ചപ്പോൾ ഇന്ത്യ ലങ്കയ്ക്കെതിരെ കൂറ്റൻ ലക്ഷ്യം ഉയർത്തി. ലങ്കയ്ക്കായി മധുഷാനക അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ദുഷമന്ത ചമീരയാണ് മറ്റൊരു വിക്കറ്റ് നേടിയത്.


മറുപടി ബാറ്റിങ്ങിനറങ്ങിയ ലങ്ക ഇന്ത്യൻ പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ജസ്പ്രിത് ബുമ്ര പാതും നിസ്സാങ്കയെ പുറത്താക്കികൊണ്ട് ലങ്കാദഹനത്തിന് തുടക്കമിടുകയായിരുന്നു. പിന്നാലെ മുഹമ്മദ് സിറാജും കൂടി ചേർന്ന് ലങ്കയുടെ മുന്നേറ്റ നിരയെ തകർത്തെറിഞ്ഞു. ശേഷം മുഹമ്മദി ഷമിയുമെത്തി ശ്രീലങ്കൻ ടീമിന്റെ അടിവേര് ഇളക്കുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ഷമിക്ക് പുറമെ സിറാജ് മൂന്നും ബുമ്രയും ജഡേജയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.